Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

32 എംപി സെൽഫി ക്യാമറ, സ്നാപ്ഡ്രാഗൺ 665, 33W ഫാസ്റ്റ് ചാർജിങ്, വിവോ V20 SE വിപണിയിൽ

വാർത്തകൾ
, ചൊവ്വ, 3 നവം‌ബര്‍ 2020 (13:31 IST)
മിഡ് റെയ്ഞ്ചിൽ മറ്റൊരു സ്മാർട്ട്ഫോണിനെ കൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ. വിവോ വി20 എസ്ഇ എന്ന മോഡലിനെയാണ് പുതുതായി ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിയ്ക്കുന്നത്. 8 ജിബി റാം 128 ജിബി സ്റ്റോറേജ് എന്ന ഒറ്റ വേരിയന്റിൽ മാത്രമാണ് സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തിയിരിയ്ക്കുന്നത്. 20,990 രൂപയാണ് ആണ് വിവോ വി20 എസ്ഇയുടെ വില.  
 
6.44 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്. 48 മെഗാപിക്സൽ പ്രൈമറി സെൻസർ അടങ്ങിയ ട്രിപ്പിൾ റിയർ ക്യാമറയാണ് ഫൊണിൽ ഉള്ളത്. 8 മെഗാപിക്സൽ, 2 മെഗാപിക്സൽ എന്നിവയാണ് ട്രിപ്പിൾ റിയർ ക്യാമറയിലെ മറ്റു സെൻസറുകൾ. 32 മെഗപിക്സൽ സെൽഫി ക്യാമറയാണ് ഫോണിന്റെ എടുത്തുപറയേണ്ട ഒരു സവിശേഷത. ക്വാൽകോമിന്റെ ഒക്ടാകോർ സ്നാപ്ഡ്രാഗൺ 665 പ്രൊസസറാണ് വിവോ വി20 എസ്ഇയ്ക്ക് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 10ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 33W ഫ്ലാഷ് ചാർജിങ് സംവിധാനമുള്ള 4,100 എംഎഎച്ച് ബാറ്ററിയാണ് മറ്റൊരു സവിശേഷത.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്ക് ഡൗണില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ആത്മഹത്യാപ്രവണത കൂടുന്നു; ആത്മഹത്യ ചെയ്യുന്നവരില്‍ മുന്‍പന്തിയില്‍ പെണ്‍കുട്ടികള്‍