ഒരുപാട് ഗുണങ്ങളാല്‍ സമ്പന്നമാണ് ഈന്തപഴം. പല ആരോഗ്യപ്രശ്‌നങ്ങളും അകറ്റി നിര്‍ത്താന്‍ ഈന്തപ്പഴം നിത്യേന കഴിക്കുന്നത് നല്ലതാണ്. ശരീരത്തില്‍ അയണിന്റെ അളവ് നിലനിര്‍ത്താന്‍ ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിനും ഹൃദയസംബന്ധമായ രോഗങ്ങളില്‍ നിന്ന് ശരീത്തെ സംരക്ഷിക്കുകയും ചെയ്യുന്നതിന് ഈന്തപ്പഴം കഴിക്കാവുന്നതാണ്. ദിവസവും ഒന്നോ രണ്ടോ ഈന്തപ്പഴം കഴിക്കുന്നതുവഴി ശരീരത്തിനാവശ്യമായ ഊര്‍ജം ലഭിക്കും. ദഹനത്തിന് സഹായിക്കുന്നതാണ് ഈന്തപ്പഴം കൂടാതെ മലബന്ധം പോലുള്ള ദഹനപ്രശ്‌നങ്ങള്‍ക്കും ഇതൊരു പരിഹാരമാണ്. ഈന്തപ്പഴത്തിലടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ കാഴ്ചശക്തി വര്‍ധിപ്പിക്കുന്നു. വിശപ്പില്ലായ്മയ്ക്കാര പരിഹാരമാണ് ഇത്.