Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൂട് കനക്കുമ്പോള്‍ ജ്യൂസും ഐസ്‌ക്രീമും നല്ലത്, എന്നാല്‍ ആ ‘പെട്ടി’ പ്രശ്‌നമാണ്

ചൂട് കനക്കുമ്പോള്‍ ജ്യൂസും ഐസ്‌ക്രീമും നല്ലത്, എന്നാല്‍ ആ ‘പെട്ടി’ പ്രശ്‌നമാണ്

ചൂട് കനക്കുമ്പോള്‍ ജ്യൂസും ഐസ്‌ക്രീമും നല്ലത്, എന്നാല്‍ ആ ‘പെട്ടി’ പ്രശ്‌നമാണ്
, ബുധന്‍, 7 മാര്‍ച്ച് 2018 (14:08 IST)
സംസ്ഥാനത്ത് വേനല്‍ കനത്തതോടെ ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യമാണുള്ളത്. ശരീരത്തിന് തണുപ്പ് പകരാന്‍ കൂടുതല്‍ പേരും ഈ സമയം ജ്യൂസും ഐസ്‌ക്രീമും കഴിക്കാന്‍ താല്‍പ്പര്യം കാണിക്കുന്നത് സ്വഭാവികമാണ്. ചെറിയ കടകളില്‍ നിന്നും വിതരക്കാരില്‍ നിന്നുമായിരിക്കും സാധാരണക്കാര്‍ കൂടുതലായും ഐസ്‌ക്രീം വാങ്ങുന്നത്.

ചെറി കച്ചവടക്കാര്‍ തെര്‍മോകോള്‍ പെട്ടികളില്‍ ഐസ്‌ക്രീം സൂക്ഷിക്കാറുണ്ട്. വഴിയോരങ്ങളില്‍ ജ്യൂസ് വില്‍ക്കുന്നവരും ഇതേ രീതിയാണ് തുടരുന്നത്. എന്നാല്‍, തെര്‍മോകോളുകളില്‍ സൂക്ഷിക്കുന്ന ശീതള പാനിയങ്ങളും ഐസ്‌ക്രീം ഉത്പന്നങ്ങളും ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നത്.

തെര്‍മോകോള്‍ പെട്ടിയില്‍ ഐസ് സൂക്ഷിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

വൃത്തിയുള്ള പാത്രത്തിലോ ഐസ് ബോക്‌സിലോ മാത്രമേ ഐസ് സൂക്ഷിക്കാവൂ. ജ്യൂസ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ജ്യൂസര്‍ മേക്കര്‍, മിക്‍സി തുടങ്ങയവ വൃത്തിയായിരിക്കണം. റഫ്രിജറേറ്റര്‍, ഫ്രീസര്‍ എന്നിവ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കുകയും വേണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘പൊക്കക്കുറവാണെന്‍റെ പൊക്കം’ - ചില പൊക്കക്കാര്യങ്ങള്‍ !