ഗർഭകാലത്ത് പതിവാക്കേണ്ട മൂന്ന് ജ്യൂസുകള്‍ ഇവയാണ്

ശനി, 29 ജൂണ്‍ 2019 (19:11 IST)
ഗര്‍ഭാവസ്ഥയില്‍ എന്തൊക്കെ കഴിക്കാമെന്ന സംശയം പതിവാണ്. ഡോക്‍ടറുടെ നിര്‍ദേശം പാലിച്ചുള്ള ഭക്ഷണക്രമമാണ് ഈ സമയത്ത് ആവശ്യം. പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കുമാണ് മുന്തിയ പരിഗണന നല്‍കേണ്ടത്.

ക്ഷീണം അകറ്റാൻ ഗർഭകാലത്ത് ശരീരത്തില്‍ ജലാംശം കൂടുതലായി വേണ്ട കാലമാണ്. ജ്യൂസുകള്‍ കുടിക്കുന്നത് ഇതിന് സഹായകമാകും. പ്രധാനമായും മൂന്ന് പഴങ്ങളുടെ ജ്യൂസാണ് പതിവാക്കേണ്ടത്. ഓറഞ്ച്, മാതളം, ആപ്പിൾ എന്നിവയുടെ ജ്യൂസാകണം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്.

വിറ്റാമിൻ സിയും ഫോളിക്ക് ആസി‍ഡും ഓറഞ്ച് ജ്യൂസിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ കെ, കാത്സ്യം, ഫൈബര്‍, ഫോളേറ്റ് എന്നിവ മാതളത്തിൽ ധാരാളമായി അടങ്ങിയതിനാല്‍ ഗർഭകാലത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കും.

നവജാത ശിശുവിന്‍റെ തലച്ചോറിന്‍റെ വളര്‍ച്ചയ്‌ക്കും വികാസത്തിനും ഏറെ ഗുണപ്രദമാണ് ആപ്പിള്‍ ജ്യൂസ്‌. ഗര്‍ഭിണികളില്‍ വിളര്‍ച്ച ഒഴിവാക്കാനും ക്ഷീണം ഇല്ലാതാക്കി ശരീരത്തിന് മികച്ച ഉന്മേഷം നല്‍കുന്നതിനും ഇത് സഹായിക്കും.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ദിവസം 2 ലിറ്റര്‍ വെള്ളം കുടിക്കണം; പൊണ്ണത്തടി മാറും, സൌന്ദര്യം കൂടും!