Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിവസം 2 ലിറ്റര്‍ വെള്ളം കുടിക്കണം; പൊണ്ണത്തടി മാറും, സൌന്ദര്യം കൂടും!

ദിവസം 2 ലിറ്റര്‍ വെള്ളം കുടിക്കണം; പൊണ്ണത്തടി മാറും, സൌന്ദര്യം കൂടും!
, വെള്ളി, 28 ജൂണ്‍ 2019 (14:50 IST)
വണ്ണം കുറയ്ക്കാന്‍ ഓരോരുത്തരും എന്തെല്ലാം കാര്യങ്ങളാണ് ചെയ്യുന്നത്? അധികമൊന്നും കഷ്ടപ്പെടാതെ വണ്ണവും തൂക്കവും കുറയ്ക്കാന്‍ ഒരു എളുപ്പവഴിയുണ്ട്. കട്ടിയാഹാരങ്ങള്‍ നന്നെ കുറച്ച് ഇഷ്ടം പോലെ വെള്ളം കുടിക്കുക. മാട് കുടിക്കുമ്പോലെ ഒറ്റയടിയ്ക്ക് വെള്ളം കുടിച്ച് പള്ള വീര്‍പ്പിക്കരുത്. മണിക്കൂറുകള്‍ ഇടവിട്ട് ദിവസത്തില്‍ പലതവണയായി വേണം വെള്ളം കുടിക്കാന്‍.
 
ഇതിനാദ്യം ചെയ്യേണ്ടത്, കിടക്കക്കാപ്പി സംസ്കാരം ഒഴിവാക്കുകയാണ്. എഴുന്നേറ്റാല്‍ ഉടന്‍ രണ്ടു ഗ്ളാസ് ശുദ്ധജലം കുടിക്കണം. ഇത് ശരീരത്തിന് വളരെ നല്ലതാണ്. രക്തം ശുദ്ധമാവും. അതിലെ പഞ്ചസാരയുടെ അളവ് കുറയും.
 
ഭക്‍ഷ്യവസ്തുക്കളിലെ കൊഴുപ്പും ഉയര്‍ന്ന കലോറിയും അത് ഉപയോഗിച്ചു തീര്‍ക്കാന്‍ ശരീരത്തിന് കഴിവില്ലാതാവുകയും ചെയ്യുന്നതാണ് പൊണ്ണത്തടിക്കും അമിത തൂക്കത്തിനും കാരണം. 
 
ഉയര്‍ന്ന കലോറിയുള്ള ആഹാരത്തിനു പകരം ജലാംശം കൂടുതലുള്ള പഴങ്ങളൂം പച്ചക്കറികളും സൂപ്പുപോലെ ജലാംശമുള്ള ഭക്ഷണങ്ങളും ശീലിച്ചാല്‍ തൂക്കം വലിയൊരളവുവരെ കുറയ്ക്കാം എന്ന് പെന്‍സില്‍വാലിയ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു.
 
ഇന്ത്യക്കാര്‍ ഉഷ്ണമേഖലയില്‍ പാര്‍ക്കുന്നത് കൊണ്ട് സ്വാഭാവികമായും ധാരാളം വെള്ളം കുടിക്കും. പക്ഷെ ഫാസ്റ്റ് ഫുഡ് സംസ്കാരം ഈ വെള്ളം കുടി മുട്ടിച്ചിരിക്കുകയാണ്. ഫലമോ? അനാവശ്യമായ പൊണ്ണത്തടിക്ക് ആളുകള്‍ ഇരയാകുന്നു. 
 
ദിവസേന ഒരു ആപ്പിള്‍ കഴിക്കൂ ഡോക്ടറെ കാണുന്നത് ഒഴിവാക്കൂ എന്ന ഇംഗ്ളീഷ് പഴമൊഴിയുടെ പൊരുള്‍ ജലാംശമുള്ള പഴങ്ങള്‍ കഴിച്ചാല്‍ ആരോഗ്യം നന്നാവും എന്നുതന്നെയാണ്. ആപ്പിള്‍ എന്നത് ഒരു ഉദാഹരണം മാത്രം. ആപ്പിളിന്‍റെ 98 ശതമാനവും ജലാംശമണ്. കലോറിയാവട്ടെ നന്നെ കുറവ്. അതേ വലുപ്പത്തിലുള്ള ലഡ്ഡുവോ മധുരപലഹാരങ്ങളോ കഴിച്ചാല്‍ കിട്ടുന്നതിന്‍റെ 20 ഇരട്ടി കുറവ്. ജലാംശമുള്ള ആഹാരം ശരീരത്തില്‍ അധികനേരം തങ്ങി നില്‍ക്കാതെ വേഗം പുറത്തു പോവുന്നു. 
 
ശുദ്ധമായ പച്ചവെള്ളം കുടിക്കുന്നതാണ് നല്ലത്. അതു ശരീരം പെട്ടെന്ന് വലിച്ചെടുക്കുന്നു. കൊഴുപ്പ് ഉരുക്കാനും പച്ചവെള്ളത്തിനാണ് ശക്തികൂടുതല്‍. പക്ഷെ ചൂടുവെള്ളം കുടിക്കാനാണ് എളുപ്പം. ചുക്കുവെള്ളം, ജീരകവെള്ളം, കരിങ്ങാലി വെള്ളം, സൂപ്പ്, ചായ എന്നിങ്ങനെ ചൂടുവെള്ളം കുടിക്കുന്നത് നാം അറിയുകയേ ഇല്ല.
 
എത്ര വെള്ളം കുടിക്കണം?
 
രണ്ട് ലിറ്റര്‍ വെള്ളം ദിവസേന കുടിക്കണം - എതാണ്ട് 8/9 ഗ്ളാസ്. 12 ഗ്ളാസ് വെള്ളം കുടിക്കാന്‍ കഴിഞ്ഞാല്‍ ഭേഷായി! നമ്മുടെ ശരീരത്തില്‍ 70 ശതമാനവും വെള്ളമാണ്. വെള്ളം വേണ്ടത്ര കിട്ടിയില്ലെങ്കില്‍ ശരീരം സ്വന്തം ജലാംശം ഉപയോഗിച്ചു തീര്‍ത്തു തുടങ്ങും. പിന്നെ രോഗാവസ്ഥയാവും. ഭക്ഷണം കഴിക്കാതെ കുറേക്കാലം ജീവിക്കാം. പക്ഷേ, വെള്ളം കുടിക്കാതെ ജീവിക്കുക വിഷമം. ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടക്കണമെങ്കില്‍ വെള്ളം അത്യാവശ്യമാണ്. ശരീരത്തിലെ ദുഷ്ടുകളും വിഷാംശങ്ങളും പുറത്തുകളയാന്‍ വെള്ളം കൂടിയേ തീരൂ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗ്രീൻ ആപ്പിൾ ഇത്രയും ആരോഗ്യ പ്രശ്നങ്ങളെ ചെറുക്കുമോ !