ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഒരു പാട് കാരണങ്ങള്‍ ഉണ്ട്. പ്രത്യേകിച്ചും യുവജനങ്ങള്‍ക്കിടയിലും ഹൃദയാഘാതം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അതിന്റെ കാരണങ്ങളെക്കുറിച്ച് കൂടുതല്‍ ബോധവാന്‍മാരാകുന്നത് നല്ലതാണ്. അതില്‍ പ്രധാനമാണ് ജീവിത ശൈലി. ഭക്ഷണ രീതിയും വ്യായാമവും എല്ലാം ഇതില്‍ ഉള്‍പ്പെടും. അതിനായി നമുക്ക് ചെയ്യാവുന്ന കാര്യങ്ങളാണ് കൃത്യമായ ശരീര ഭാരം നിലനിര്‍ത്തുക എന്നത്. ഒരു വ്യക്തിയുടെ ശരീര ഭാരം നിര്‍ണയിക്കുന്നതില്‍ അയാളുടെ ഉയരം, വയസ്, ആരോഗ്യ നില എന്നിവയ്‌ക്കെല്ലാം പങ്കുണ്ട്.
അതിനായി ആദ്യം വേണ്ടത് ശരിയായ ഭക്ഷണക്രമമാണ് അതോടൊപ്പം തന്നെ കൃത്യമായ വ്യായാമവും ശരീരത്തിനാവശ്യമാണ്. ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്തണമെങ്കില്‍ പുകവലി പോലുള്ള ദുശീലങ്ങള്‍ ജീവിതത്തില്‍ നിന്ന് ഒഴിവാക്കുക. ആവശ്യമെങ്കില്‍ ഇടയ്ക്ക് പരിശോധനകള്‍ നടത്തുന്നതും നല്ലതാണ്.