Webdunia - Bharat's app for daily news and videos

Install App

അവയവ ലഭ്യതക്കുറവുമൂലം അമേരിക്കയില്‍ ദിവസവും മരിക്കുന്നത് 12പേര്‍!

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 10 മാര്‍ച്ച് 2022 (08:40 IST)
അവയവ ലഭ്യതക്കുറവുമൂലം ദിവസേന നിരവധിപേരാണ് മരണപ്പെടുന്നത്. അമേരിക്കയില്‍ മാത്രം ദിവസവും 12 പേര്‍ വീതം മരണപ്പെടുന്നു. 3817 അമേരിക്കക്കാരാണ് കഴിഞ്ഞ വര്‍ഷം ഹൃദയം മാറ്റിവച്ചത്. നിരവധിപേരാണ് ഹൃദയം മാറ്റിവയ്ക്കാന്‍ കാത്തുനില്‍ക്കുന്നത്. എന്നാല്‍ അവയവലഭ്യത ഇല്ലാത്തതാണ് മരണത്തിലേക്ക് നീങ്ങുന്നത്. ഇതോടെയാണ് മനുഷ്യ ഹൃദയം അല്ലാത്ത വഴികള്‍ ശാസ്ത്രം തേടിയത്. 
 
പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ച് പിടിപ്പിച്ച് പരീക്ഷണം ആദ്യമായിട്ട് ഇപ്പോഴല്ല നടക്കുന്നത്. 25വര്‍ഷം മുന്‍പ് 1997ല്‍ ഡോക്ടര്‍ ധാനിറാം ബറുവ പന്നിയുടെ ഹൃദയം മനുഷ്യനില്‍ തുന്നിച്ചേര്‍ത്തു. ഹൃദയത്തില്‍ ദ്വാരമുണ്ടായിരുന്ന 32വയസുള്ള ആളിലാണ് പരീക്ഷണം നടത്തിയത്. അണുബാധയെ തുടര്‍ന്ന് രോഗി മരിക്കുകയായിരുന്നു. പിന്നാലെ  ഗവേഷണ കേന്ദ്രം ജനങ്ങള്‍ അടിച്ചു തകര്‍ക്കുകയും നിയമവിരുദ്ധ ശസ്ത്രക്രിയ നടത്തിയതിന് ഇദ്ദേഹത്തെ അറസ്റ്റുചെയ്യുകയുമായിരുന്നു. 
 
72കാരനായ ഡോ. ബറുവ ഇപ്പോള്‍ അസമില്‍ വിശ്രമ ജീവിതം നയിക്കുകയാണ്. ആറുവര്‍ഷം മുന്‍പ് ഇദ്ദേഹത്തിന് തലച്ചോറില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. 
 
ഇപ്പോള്‍പന്നിയുടെ ഹൃദയം സ്വീകരിച്ചയാള്‍ രണ്ടുമാസങ്ങള്‍ക്ക് ശേഷം വിടപറഞ്ഞിരിക്കുകയാണ്. അമേരിക്കയിലെ ബെന്നറ്റ് എന്നയാളാണ് മരണത്തിന് കീഴടങ്ങിയത്. 57 വയസായിരുന്നു. ജനുവരി ഒന്‍പതിനായിരുന്നു വൈദ്യശാസ്ത്രത്തില്‍ നാഴിക കല്ലായ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ ഏഴുമണിക്കൂറാണ് നീണ്ടുനിന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

തടി കുറയാന്‍ ചോറ് ഉപേക്ഷിച്ച് ചപ്പാത്തിയാക്കിയത് കൊണ്ട് കാര്യമുണ്ടോ?

E S R Test: എന്താണ് ഇ എസ് ആർ, കൂടുന്നെങ്കിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകാം?

ബന്ധത്തില്‍ ഒരിക്കല്‍ ബുദ്ധിമുട്ട് തോന്നിയാല്‍ ചില അതിരുകള്‍ വയ്‌ക്കേണ്ടതുണ്ട്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ലൗലോലിക്ക നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല!

നേരത്തേ വയസാകുന്നതിന് കാരണം ഈ ശീലങ്ങളായിരിക്കും!

അടുത്ത ലേഖനം
Show comments