Select Your Language

Notifications

webdunia
webdunia
webdunia
webdunia

25വര്‍ഷം മുന്‍പ് ഡോക്ടര്‍ ധാനിറാം ബറുവ പന്നിയുടെ ഹൃദയം മനുഷ്യനില്‍ തുന്നിച്ചേര്‍ത്തു; പിന്നാലെ ഗവേഷണ കേന്ദ്രം അടിച്ചു തകര്‍ത്ത് അറസ്റ്റ്

25വര്‍ഷം മുന്‍പ് ഡോക്ടര്‍ ധാനിറാം ബറുവ പന്നിയുടെ ഹൃദയം മനുഷ്യനില്‍ തുന്നിച്ചേര്‍ത്തു; പിന്നാലെ  ഗവേഷണ കേന്ദ്രം അടിച്ചു തകര്‍ത്ത് അറസ്റ്റ്

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 10 മാര്‍ച്ച് 2022 (08:30 IST)
പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ച് പിടിപ്പിച്ച് പരീക്ഷണം ആദ്യമായിട്ട് ഇപ്പോഴല്ല നടക്കുന്നത്. 25വര്‍ഷം മുന്‍പ് 1997ല്‍ ഡോക്ടര്‍ ധാനിറാം ബറുവ പന്നിയുടെ ഹൃദയം മനുഷ്യനില്‍ തുന്നിച്ചേര്‍ത്തു. ഹൃദയത്തില്‍ ദ്വാരമുണ്ടായിരുന്ന 32വയസുള്ള ആളിലാണ് പരീക്ഷണം നടത്തിയത്. അണുബാധയെ തുടര്‍ന്ന് രോഗി മരിക്കുകയായിരുന്നു. പിന്നാലെ  ഗവേഷണ കേന്ദ്രം ജനങ്ങള്‍ അടിച്ചു തകര്‍ക്കുകയും നിയമവിരുദ്ധ ശസ്ത്രക്രിയ നടത്തിയതിന് ഇദ്ദേഹത്തെ അറസ്റ്റുചെയ്യുകയുമായിരുന്നു. 
 
72കാരനായ ഡോ. ബറുവ ഇപ്പോള്‍ അസമില്‍ വിശ്രമ ജീവിതം നയിക്കുകയാണ്. ആറുവര്‍ഷം മുന്‍പ് ഇദ്ദേഹത്തിന് തലച്ചോറില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

UP Election Result 2022 LIVE: ഉത്തര്‍പ്രദേശില്‍ ലീഡ് ഉയര്‍ത്തി ബിജെപി; തൊട്ടുപിന്നില്‍ സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസിന്റെ പൊടി പോലുമില്ല !