Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരുന്നുകൂടാതെ രക്താതിസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സാധിക്കുമോ

മരുന്നുകൂടാതെ രക്താതിസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സാധിക്കുമോ

സിആര്‍ രവിചന്ദ്രന്‍

, ശനി, 28 ജനുവരി 2023 (17:01 IST)
രക്താതിസമ്മര്‍ദ്ദത്തെ പൊതുവേ നിശബ്ദനായ കൊലയാളിയെന്നാണ് വിശേഷിപ്പിക്കുന്നത്. രക്താതിസമ്മര്‍ദ്ദമുള്ള വ്യക്തികള്‍ക്ക് പൊതുവേ ലക്ഷണങ്ങള്‍ ശരീരം കാണിക്കാറില്ല. ജീവിത ശൈലിയിലെ തെറ്റായ ശീലങ്ങള്‍ കൊണ്ട് ഉയര്‍ന്ന ബിപി ഉണ്ടാകാം. ഇതിലൊന്നാണ് പുകവലി. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് പലരിലുമുള്ള പ്രധാന കാരണമാണ് പുകവലി. അതിനാല്‍ ആദ്യമേ പുകവലി ഉപേക്ഷിക്കണം. 
 
കൂടാതെ ദിവസവും ശരീരത്തിന് അല്‍പസമയം വ്യായാമം നല്‍കണം. ഇത് ശരീരത്തിന് എല്ലാരോഗപ്രതിരോധത്തിനും വേണ്ടിയുള്ള അത്യാവശ്യ കാര്യമാണ്. ദിവസേനയുള്ള വ്യായാമം ഹൃദയാത്തെ ബലപ്പെടുത്തും. കൂടാതെ മാനസിക സമ്മര്‍ദ്ദത്തെയും കുറയ്ക്കും. മറ്റൊന്ന് ആരോഗ്യമുള്ള ഭക്ഷണം കഴിക്കുകയെന്നതാണ്. കൂടുതല്‍ ഫൈബര്‍ അടങ്ങിയ പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം, കാരണം ഇതാണ്