തേനീച്ച, പഴുതാര എന്നിവ കുത്തിയാലുണ്ടാകുന്ന നീര് ശമിക്കാന്‍ കൃഷ്ണതുളസിയും പച്ചമഞ്ഞളും ചേര്‍ത്ത് അരച്ചു പുരട്ടിയാല്‍ മതി. ഫലത്തില്‍ അണുനാശിനിയായും ആന്റി ഓക്സിഡന്റ് ആയും തുളസി ഉപയോഗിക്കാം. തുളസിയില കഷായംവെച്ച് കവിള്‍കൊണ്ടാല്‍ വായ്നാറ്റം ശമിക്കും. എക്കിള്‍, ശ്വാസംമുട്ടല്‍ എന്നിവയ്ക്കും തുളസിക്കഷായം ഉത്തമമാണ്.
ക്ഷയരോഗത്തെ പ്രതിരോധിക്കാനും തുളസിയ്ക്കു കഴിവുണ്ട്. വൈറല്‍ പനിയ്ക്കും സാധാരണ പനിയ്ക്കും ജലദോഷത്തിനും തുളസി കൊണ്ടുള്ള കഷായം ഉത്തമമാണ്. തുളസിയുടെ സത്തു ചേര്‍ത്തുണ്ടാക്കുന്ന ലായിനിയ്ക്ക് കൊതുക് മുട്ടകളെ നശിപ്പിക്കാന്‍ കഴിവുണ്ട്.