Select Your Language

Notifications

webdunia
webdunia
webdunia
webdunia

തണുത്ത പാലാണോ ചൂടു പാലാണോ വില്ലന്‍ ?; ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍!

തണുത്ത പാലാണോ ചൂടു പാലാണോ വില്ലന്‍ ?; ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍!
, തിങ്കള്‍, 1 ഏപ്രില്‍ 2019 (19:41 IST)
ദിവസവും പാല്‍ കുടിക്കുന്നത് ശരീരത്തിന് ഉണര്‍വും ആരോഗ്യവും നല്‍കാന്‍ സഹായിക്കും. പ്രകൃതിയുടെ സമീകൃതവും സമ്പൂർണവുമായ വരദാനവുമായ പാൽ കുട്ടികളും മുതിര്‍ന്നവരും ശീലമാക്കണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

കാല്‍സ്യത്തിന്റെ കലവറ കൂടിയായ പാല്‍ രാവിലെയും രാത്രിയും കുടിക്കുന്നവര്‍ ധാരാളമാണ്. പാല്‍ ചൂടോടെ കുടിക്കണോ അതോ തണുപ്പിച്ചു കുടിക്കണോ എന്ന ആശങ്ക പലരിലും ഉണ്ട്. സ്‌ത്രീകള്‍ക്കാണ് ഇക്കാര്യത്തില്‍ സംശയം കൂടുതല്‍.

തണുത്ത പാല്‍ രാവിലെ കുടിക്കുന്നതാണ് നല്ലതെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. തണുപ്പിച്ച പാലിലെ കാത്സ്യം ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനാല്‍ ശരീരഭാരം കുറയാന്‍ സഹായിക്കും.

കാലാവസ്ഥ പരിഗണിച്ചു വേണം ചൂടു പാല്‍ കുടിക്കാന്‍. ചൂടു പാല്‍ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. ചൂടു പാലിലെ  മെലാടോണിൻ, അമിനോ ആസിഡ് എന്നിവയാണ് ഇതിനു സഹായിക്കുന്നത്. രാത്രിയിലെ പാല്‍കുടി ചിലപ്പോള്‍ ദഹനപ്രശ്നം ഉണ്ടാക്കാം.

എഴുന്നേറ്റയുടന്‍ രണ്ടു ഗ്ലാസ് വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. അല്ലെങ്കില്‍ വയറിലെ ആസി‍ഡിന്റെ ശക്തി കുറയ്ക്കുന്നതിനായി ആൽക്കലൈന്‍ ഡ്രിങ്ക് കുടിക്കാം. ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളം അരിച്ചെടുത്ത്, അതിലേക്കു ഗ്രീൻ ടീ ഇടാം. രണ്ട്–മൂന്നു മിനിറ്റ് കഴിഞ്ഞ് തേനും നാരങ്ങാ നീരും ചേർത്തു കുടിക്കുന്നതും ശരീരത്തിന് നല്ലതാണ്. ചായയിൽ പാലിനു പുറമെ പഞ്ചസാരയും ഒഴിവാക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കിടപ്പറയില്‍ മാന്യത വേണ്ടേ? പങ്കാളിയുടെ മനസില്‍ എന്തായിരിക്കും?