Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉറക്കത്തിനിടെ ഞെട്ടിയുണരുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്

ഉറക്കത്തിനിടെ ഞെട്ടിയുണരുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്
, വ്യാഴം, 21 മാര്‍ച്ച് 2019 (16:57 IST)
ഉറക്കത്തിനിടെ ഞെട്ടിയുണരുന്ന ശീലം ഭൂരിഭാഗം പേരിലുമുണ്ട്. ശാരീരിക പ്രശ്‌നങ്ങള്‍ മുതല്‍ പലവിധ കാരണങ്ങള്‍ ഇതിന് കാരണമാകും. മുതിര്‍ന്നവരെയും കുട്ടികളെയും ഒരു പോലെ ബാധിക്കുന്ന കാര്യമാണിത്.

അര്‍ദ്ധരാത്രിയില്‍ ഞെട്ടിയുണരുന്നതിന് പലവിധ കാരണങ്ങള്‍ ഉണ്ടെന്നാണ് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഭയപ്പെടുത്തുന്ന സ്വപ്‌നങ്ങള്‍, മൂത്രശങ്ക, ഭയം എന്നിവയ്‌ക്ക് പുറമെ മറ്റു ചില പ്രശ്‌നങ്ങള്‍ ഉണ്ട്.

മാനസിക പിരിമുറുക്കവും സമ്മര്‍ദ്ദവും അര്‍ദ്ധരാത്രിയില്‍ ഞെട്ടിയുണരുന്നതിന് കാരണമാകും. അമിതമായ മദ്യപാനം അസ്വസ്ഥതയുണ്ടാക്കുമ്പോള്‍ പുകവലി പോലുള്ള ശീലങ്ങള്‍ ചുമയ്‌ക്കും ശ്വാസം മുട്ടലിനും കാരണമാകും.

കിടപ്പറയിലെ ഊഷ്മാവ് ഉറക്കം നിയന്ത്രിക്കുന്ന മറ്റൊരു ഘടകമാണ്. തൊലിപ്പുറത്തുണ്ടാകുന്ന അലര്‍ജികളും കട്ടിയായ കിടക്കകള്‍ ഉറക്കം ശരിയാകുന്നതിന്​ തടസമാണ്​. വിശ്രമമില്ലാത്ത കാലുകൾ പലപ്പോഴും രോഗങ്ങള്‍ക്ക് വഴിവെക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പട്ടിയെപ്പോലെ കെട്ടിപ്പിടിക്കുക !