Drinking Water: വെള്ളം കുടിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം

ദിവസത്തില്‍ മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. ചൂടുകാലത്ത് പ്രത്യേകിച്ച്.

Webdunia
തിങ്കള്‍, 8 ഓഗസ്റ്റ് 2022 (11:44 IST)
മനുഷ്യന്റെ ആരോഗ്യത്തിനു ഏറ്റവും അത്യാവശ്യമുള്ള ഒന്നാണ് വെള്ളം. ധാരാളം വെള്ളം കുടിക്കുന്നവരില്‍ അസുഖങ്ങള്‍ കുറവായിരിക്കുമെന്നാണ് പഠനം. വെള്ളത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം. 
 
ദിവസത്തില്‍ മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. ചൂടുകാലത്ത് പ്രത്യേകിച്ച്. 
 
ഒറ്റയടിക്ക് ധാരാളം വെള്ളം കുടിക്കരുത്. ഗ്ലാസില്‍ ഒഴിച്ച് സാവധാനത്തില്‍ വേണം വെള്ളം കുടിക്കാന്‍. ഇടവിട്ട് ഇടവിട്ട് വേണം വെള്ളം കുടിക്കാന്‍. അതാണ് ആരോഗ്യത്തിനു നല്ലത്. 
 
നിന്നുകൊണ്ട് വെള്ളം കുടിക്കുന്ന ശീലം നല്ലതല്ല. ഇരുന്നുകൊണ്ട് വേണം വെള്ളം കുടിക്കാന്‍. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍ അത് വൃക്കയ്ക്ക് സമ്മര്‍ദ്ദമുണ്ടാക്കും. 
 
തിളപ്പിച്ചാറിയ വെള്ളമോ പ്യൂരിഫൈ ചെയ്ത വെള്ളമോ ആയിരിക്കണം കുടിക്കേണ്ടത്. 
 
വെള്ളത്തിനു ബദല്‍ അല്ല മറ്റ് ഏത് പാനീയവും. വെള്ളത്തിന്റെ ഗുണം വെള്ളത്തിനു മാത്രമേ നല്‍കാന്‍ സാധിക്കൂ. 
 
അതിരാവിലെ വെറുംവയറ്റില്‍ ഇളം ചൂടുവെള്ളം കുടിക്കുന്നത് വയറിന് നല്ലതാണ്. 
 
ഭക്ഷണത്തിനു മുന്‍പ് വെള്ളം കുടിക്കുന്നത് ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വര്‍ഷം മൂന്ന് ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കണോ, പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ മതി!

അത്താഴം ഈ സമയത്ത് കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ചില്ലറയല്ല

ദിവസവും ചെറുതായിട്ടൊന്നു 'മിനുങ്ങിയാലോ'

നിങ്ങള്‍ ചിന്തകളില്‍ ജീവിക്കുന്നയാളാണെങ്കില്‍ ഈ ലക്ഷണങ്ങള്‍ കാണിക്കും

നിങ്ങളുടെ ദിവസേനയുള്ള ഒരു ഗ്ലാസ് വെള്ളം കരളിനെ ദോഷകരമായി ബാധിച്ചേക്കാം!

അടുത്ത ലേഖനം
Show comments