Select Your Language

Notifications

webdunia
webdunia
webdunia
webdunia

അപരിചിതരോട് സംസാരിച്ചു തുടങ്ങേണ്ടത് ഇങ്ങനെ

ആദ്യമായി കാണുന്ന ആളെ 'എടാ, നീ, താന്‍' എന്നിങ്ങനെ അഭിസംബോധന ചെയ്യരുത്

Shake hands

രേണുക വേണു

, ചൊവ്വ, 2 ഏപ്രില്‍ 2024 (16:34 IST)
Shake hands

അപരിചിതരുമായി സംസാരിച്ചു തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. നിങ്ങള്‍ ആദ്യമായി ആരെയാണോ പരിചയപ്പെടുന്നത് അവരുടെ പേര് ചോദിക്കുക. നിങ്ങളുടെ പേര് എന്താണെന്ന് അവരോട് പറയാന്‍ മറക്കരുത്. പരസ്പരം കൈകള്‍ കൊടുത്ത് പരിചയപ്പെടാവുന്നതാണ്. 
 
ആദ്യമായി കാണുന്ന ആളെ 'എടാ, നീ, താന്‍' എന്നിങ്ങനെ അഭിസംബോധന ചെയ്യരുത്. വളരെ ബഹുമാനത്തോടെ ആയിരിക്കണം ആദ്യത്തെ പരിചയപ്പെടല്‍. പേര് അഭിസംബോധന ചെയ്തു വേണം അവരോട് സംസാരിക്കാന്‍. ആദ്യമായി പരിചയപ്പെടുന്ന ആളോട് അമിതമായി സ്വാതന്ത്ര്യമെടുക്കരുത്. അവര്‍ കംഫര്‍ട്ട് ആണെന്ന് ഉറപ്പായ ശേഷം മാത്രം വീട്ടിലെ വിവരങ്ങള്‍ ചോദിക്കുക. 'താങ്കള്‍, നിങ്ങള്‍' എന്നിങ്ങനെ അപ്പുറത്ത് നില്‍ക്കുന്ന ആളെ അഭിസംബോധന ചെയ്യുന്നതില്‍ തെറ്റില്ല. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Health Benefits Of Jackfruit: ചക്കപ്പഴത്തിന്റെ പത്ത് ആരോഗ്യ ഗുണങ്ങള്‍ ഇതാ