Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൂട് കൂടുതലുള്ള പാനീയമാണോ കുടിക്കുന്നത്? ശ്രദ്ധിക്കണം, പ്രശ്നമാണ്

ചൂട് കൂടുതലുള്ള പാനീയമാണോ കുടിക്കുന്നത്? ശ്രദ്ധിക്കണം, പ്രശ്നമാണ്
, വ്യാഴം, 11 ജൂലൈ 2019 (16:34 IST)
ചൂട് കാലത്തും ചൂട് ചായ ഇഷ്ടപ്പെടുന്നവരുണ്ട്. എന്തെങ്കിലും കഴിക്കുകയാണെങ്കില്‍ നല്ല ചൂടോടെ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇത്തരക്കാര്‍. എന്നാല്‍ ഇത്തരം ചൂടുകീടിയ ഭക്ഷണങ്ങളോ പാനീയങ്ങളോ കഴിക്കുന്നവര്‍ അതുമൂലമുണ്ടാകുന്ന ദോഷമെന്താണെന്ന് മനസിലാക്കുന്നില്ല. 
 
അമിതമായി ചൂടുള്ള പാനീയങ്ങളും ഭക്ഷണപദാര്‍ത്ഥങ്ങളും കഴിക്കുന്നതുമൂലം അന്നനാള ക്യാന്‍സറിനു വരെ സാധ്യതയുണ്ടെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നു. ചൂടു കൂടിയ ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നതിനു മുമ്പ് ഏതാനം നിമിഷം കാത്തിരിക്കുന്നത് നല്ലതാണെന്നാണ് പല പഠനങ്ങളിലും പറയുന്നത്. 
 
തിളപ്പിച്ച് 4 മിനിറ്റ് കാത്തിരുന്ന ശേഷം മാത്രമേ ചായയും കാപ്പിയും ഉള്‍പ്പടെയുള്ള പാനീയങ്ങള്‍ കുടിക്കാവൂ. ലെഡ്, പരിസരമലീനീകരം തുടങ്ങി ക്യാന്‍സറിലേയ്ക്കു നയിച്ചേക്കാവുന്ന ക്ലാസ് 2 എ എന്ന പട്ടികയിലാണ് ചൂടുള്ള പാനീയങ്ങളേയും ഉള്‍പ്പെടുത്തിരിക്കുന്നത്.
 
അന്നനാളത്തെ ബാധിക്കുന്ന ഇത്തരം ക്യാന്‍സര്‍ മൂലം പ്രതിവര്‍ഷം 400,000ത്തില്‍ പരം ആളുകള്‍ മരണപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉദ്ധാരണശേഷി വര്‍ദ്ധിപ്പിക്കാന്‍ ചില പൊടിക്കൈകള്‍