ഇങ്ങനെ മുഖം കഴുകുന്നവര്‍ സൂക്ഷിക്കുക; ചിലപ്പോള്‍ സൌന്ദര്യം നഷ്‌ടപ്പെട്ടേക്കാം

ചൊവ്വ, 22 ജനുവരി 2019 (18:17 IST)
ദിവസത്തില്‍ പല പ്രാവശ്യം മുഖം കഴുകുന്നവരുണ്ട്. സോപ്പ് ഉപയോഗിച്ചോ അല്ലാതെയോ മൂന്നോ നാലോ തവണ മുഖം കഴുകുന്നവര്‍ ധാരാളമാണ്. സ്‌ത്രീകളെ പോലെ പുരുഷന്മാരും ഇക്കാര്യത്തില്‍ മുമ്പിലാണ്.

അമിതമായി വിയർക്കുന്നവരും പൊടിപടലങ്ങള്‍ക്കിടെ ജോലി ചെയ്യുന്ന്വരും മുഖം കഴുകുന്നത് കൊണ്ട് ദോഷങ്ങള്‍ ഉണ്ടാകില്ല. മുഖത്ത് അടിഞ്ഞു കൂടുന്നവ നീക്കം ചെയ്യാന്‍ ഇത് സഹായിക്കും.

എന്നാല്‍, മറിച്ചുള്ള സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ദിവസത്തില്‍ പലതവണ മുഖം കഴുകുന്നത് ദോഷം ചെയ്യുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ത്വക്കിനെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്ന സ്വഭാവികമായ എണ്ണമയം ഇല്ലാതാകുമെന്നതാണ് പ്രശ്‌നം.

സ്വഭാവികമായ എണ്ണമയം നഷ്‌ടമാകുന്നതോടെ മുഖം വരണ്ട് പോകുകയും ചര്‍മ്മം ഡ്രൈ ആയി തീരുകയും ചെയ്യും. സോപ്പ് ഉപയോഗിക്കുമ്പോള്‍ വളരെ വേഗത്തില്‍ മുഖം വരണ്ട് പോകുകയും ചര്‍മ്മത്തിന്റെ സ്വാഭാവിക ഭംഗി നഷ്‌ടമാകുകയും ചെയ്യും.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മുഖക്കുരുവിന് പരിഹാരം ഗാർലിക് മിൽക്കിലുണ്ട്!