Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഴക്കാലത്ത് ധാരാളം വെള്ളം കുടിക്കേണ്ടതുണ്ടോ, ശരീരത്തില്‍ അമിത ജലാംശമുണ്ടായാലുളള അപകടങ്ങള്‍ അറിയാമോ

വളരെയധികം ജലാംശം ശരീരത്തില്‍ ഉണ്ടാകുന്നത് ആരോഗ്യപരമായി അപകടങ്ങള്‍ ഉയര്‍ത്തുന്നു.

Is it necessary to drink a lot of water during the rainy season

സിആര്‍ രവിചന്ദ്രന്‍

, ശനി, 25 ഒക്‌ടോബര്‍ 2025 (09:40 IST)
ശരീരത്തില്‍ ശരിയായ അളവില്‍ ജലാംശം നിലനിര്‍ത്തേണ്ടത് നിലനില്‍പ്പിന് പ്രധാനമാണ്. എന്നിരുന്നാലും വളരെയധികം ജലാംശം ശരീരത്തില്‍ ഉണ്ടാകുന്നത് ആരോഗ്യപരമായി അപകടങ്ങള്‍ ഉയര്‍ത്തുന്നു. ഓവര്‍ഹൈഡ്രേഷന്‍ ഫലമായി അപകടകരമായ ഹൈപ്പോനാട്രീമിയ അവസ്ഥകള്‍ക്ക് കാരണമാകും. ശരീരത്തില്‍ ക്രമാതീതമായി സോഡിയത്തിന്റെ അളവ് കുറയുന്ന അവസ്ഥയാണിത്. അമിത ജലാംശം തലവേദന, ആശയക്കുഴപ്പം, ഓക്കാനം, അപസ്മാരം, തുടങ്ങി മരണത്തിന് പോലും കാരണമായേക്കാം. ഹൈപ്പോനട്രീമിയ അപകടകരമാണ്. കാരണം ശരീരത്തിലെ സോഡിയം അംശം വളരെ കുറയുന്നത് കോശങ്ങളുടെ വീക്കത്തിന് കാരണമാവുകയും മാരകമായ അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യും.  
 
ഒരു മണിക്കൂറിനുള്ളില്‍ മൂന്നോ നാലോ ലിറ്ററില്‍ കൂടുതല്‍ വെള്ളം കുടിക്കരുതെന്നും ദിവസവും പത്ത് ലിറ്ററില്‍ കൂടുതല്‍ വെച്ചം കുടിക്കരുതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഈ അളവിലുള്ള വെള്ളം ചുരുങ്ങിയ സമയത്തിനുള്ളില്‍ കുടിക്കുന്നത് ശരിയായ രീതിയില്‍ വൃക്കകള്‍ക്ക് പ്രവര്‍ത്തിക്കുന്നതിനും തടസ്സമുണ്ടാക്കും. ശരീരത്തില്‍ അമിതമായി ജലാംശം ഉണ്ടെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കും. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇടയ്ക്കിടയ്ക്കുള്ള മൂത്രമൊഴിക്കലാണ്. ഓരോ 30 മിനിറ്റിലും നിങ്ങള്‍ ബാത്‌റൂമിലേക്ക് പോവുകയാണെങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടെ ശരീരത്തില്‍ അമിതമായി ജലാംശം ഉണ്ടെന്നാണ്. 
 
അതുപോലെതന്നെ സാധാരണയായി മൂത്രത്തിന്റെ നിറം ഇളം മഞ്ഞ നിറമാണ്. എന്നാല്‍ അമിതമായി ജലാംശം ഉള്ളവരില്‍ ഇത് തെളിഞ്ഞ നിറമായി കാണപ്പെടുന്നു. അമിതമായ ജലാംശം നിങ്ങളുടെ കൈകളിലും കാലുകളിലും മുഖത്തും ഒക്കെ നീര് വന്നത് പോലെ കാണപ്പെടുന്നതിന് കാരണമാകും. അതുപോലെതന്നെ ഓക്കാനവും തോന്നും. ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ ശരീരത്തിലെ സോഡിയം പിന്നെ അളവില്‍ വ്യത്യാസം വന്നിട്ടുണ്ടെന്നാണ് അര്‍ത്ഥം. ഇപ്പോള്‍ മഴക്കാലമായതിനാല്‍ ചൂടുള്ളപ്പോള്‍ നിങ്ങള്‍ കുടിച്ചിരുന്ന വെള്ളത്തിന്റെ അളവ് ഇപ്പോള്‍ ആവശ്യമില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യന്‍ സ്ത്രീകളില്‍ നേരത്തെയുള്ള ആര്‍ത്തവവിരാമ കേസുകള്‍ വര്‍ദ്ധിക്കുന്നു