ഈ പാനിയങ്ങൾ കുടിക്കു, രോഗങ്ങൾ ഒഴിവാക്കു

അഭിറാം മനോഹർ

ഞായര്‍, 29 മാര്‍ച്ച് 2020 (16:46 IST)
രോഗങ്ങൾ വരാതിരിക്കാൻ ഏറ്റവും അവശ്യമായി ചെയ്യേണ്ടത് നമ്മുടെ രോഗപ്രതിരോധ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക എന്നതാണ്. നാം ഓരോരുത്തരും ആരോഗ്യത്തോടെ ഇരിക്കണമെങ്കിൽ വിറ്റമിനുകളും ധാതുക്കളുമെല്ലാം ശരീരത്തിലേക്ക് ചെല്ലേണ്ടതുണ്ട്.രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കുന്ന പാനീയങ്ങളും ഈ സമയത്തു തീർച്ചയായും കുടിക്കണം. അത്തരത്തിലുള്ള ചില പാനീയങ്ങളും അവ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും എന്താണെന്ന് നോക്കാം.
 
ആപ്പിൾ, കാരറ്റ് ജ്യൂസുകളിൽ വിറ്റമിൻ എ, വിറ്റമിൻ സി എന്നിവ വലിയ അളവിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇവ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി ഉയർത്താൻ സഹായിക്കും.ഇവയിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യവും ശരീരത്തിന് ഗുണകരമാണ്. ഇവയെ പോലെ ഓറഞ്ച്,ഗ്രേപ്പ് എന്നിവയും ശരീരത്തിന് വളരെയധികം നല്ലതാണ്.
 
വിറ്റാമിൻ എ,സി, അയൺ  ഇവ ധാരാളം അടങ്ങിയ പാനീയമാണ് തക്കാളി ജ്യൂസ്.ഇവ ശരീരത്തെ അണുബാധകളിൽ നിന്നും സംരക്ഷിക്കുന്നു.ഫോളേറ്റും ഇതിൽ ധാരാളമായുണ്ട്.ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായകരമായ പാനീയമാണ് തണ്ണീർമത്തൻ ജ്യൂസ്.വിറ്റമിൻ എ,സി ഇവ ധാരാളം ഉള്ളതിനാൽ പേശി വേദനക്ക് ആശ്വാസമേകും. മഗ്‌നീഷ്യം, സിങ്ക്‌ ഇവയും ധാരാളമുണ്ട്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കോന്നിയില്‍ എം എല്‍ എയുടെ ‘കൈത്താങ്ങ്’ പദ്ധതി കാണാന്‍ കളക്‍ടര്‍ എത്തി, ഒടുവില്‍ കളക്‍ടറും ഒപ്പം കൂടി !