Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആന്റി കൊറോണ വൈറസ് ജ്യൂസ് വെറും 150രൂപ, വിൽപ്പന നടത്തിയ വിദേശിയെ പൊലീസ് പിടികൂടി

ആന്റി കൊറോണ വൈറസ് ജ്യൂസ് വെറും 150രൂപ, വിൽപ്പന നടത്തിയ വിദേശിയെ പൊലീസ് പിടികൂടി
, ബുധന്‍, 18 മാര്‍ച്ച് 2020 (16:14 IST)
വർക്കല: സംസ്ഥാനത്ത് കോവിഡ് 19 പടർന്നുപിടിക്കുന്നതിനെതിരെയുള്ള ജാഗ്രതയിലാണ് സർക്കാരും ജനങ്ങളൂം. ഇതിനിടയിൽ അവസരം മുതലെടുക്കുകയാണ് ചിലർ. ആന്റി കൊറോണ വൈറസ് ജ്യൂസ് എന്ന പേരിൽ പാനിയം വിൽപ്പന നടത്തിയ വിദേശിയെ പൊലീസ് പിടികൂടി.
 
വർക്കല ഹെലിപാഡിന് സമീപമുള്ള കോഫി ടെംപിൾ ഉടമ അറുപതുകാരനായ ബ്രിട്ടീഷ് സ്വദേശിയെയാണ് പൊലീസ് പിടികൂടി താക്കീത് ചെയ്ത് വിട്ടയച്ചത്. കടയ്ക്ക്  മുന്നിൽ ആന്റി കൊറോണ വൈറസ് ജ്യൂസ് എന്ന ബോർഡ് ഇയാൾ സ്ഥാപിച്ചിരുന്നു. ഇഞ്ചി നെല്ലിക്ക നാരങ്ങ എന്നിവ ചേർത്തുണ്ടാക്കിയ പാനിയമാണ് ആന്റി കൊറോണ വൈറസ് ജ്യൂസ് എന്ന പേരിൽ വിൽപ്പന നടത്താൻ വിദേശി തയ്യാറാക്കിയിരുന്നത്. 150 രൂപയാണ് ഇതിന് വില നിശ്ചയിച്ചിരുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിദേശത്തുള്ള 276 ഇന്ത്യക്കാർക്ക് കൊറോണയെന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ, ഇറാനിൽ മാത്രം 255 പേർ