മൂന്നിലൊന്ന് ഇന്ത്യക്കാരും വിചാരിക്കുന്നത് ബിയര്‍ കുടിച്ചാല്‍ വൃക്കയിലെ കല്ല് മാറുമെന്നാണ്. എന്നാല്‍ ഇതില്‍ ശാസ്ത്രീയമായ ഒരു തെളിവും ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ബിയര്‍ ഒരു ഡൈയൂററ്റിക് ആണ്. ഇത് കൂടുതല്‍ മൂത്രം പുറന്തള്ളാന്‍ സഹായിക്കുകയും ഇതിലൂടെ ചെറിയ കല്ലുകള്‍ പുറത്തുപോകാന്‍ സഹായിക്കുകയും ചെയ്യും. എന്നാല്‍ അഞ്ച് മില്ലീമീറ്ററില്‍ കൂടുതല്‍ വലിപ്പമുള്ള കല്ലുകള്‍ ഇങ്ങനെ പോകില്ല.
ഇതിന്റെ കാരണം പുറത്തേക്കുള്ള പാതയുടെ വലിപ്പം മൂന്ന് മില്ലീമീറ്ററാണ്. കൂടാതെ വേദനയുള്ള സമയത്ത് ബിയര്‍ കുടിക്കുന്നത് നിങ്ങളുടെ അവസ്ഥയെ കൂടുതല്‍ വഷളാക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കാരണം മൂത്രം കൂടുതല്‍ ഉല്‍പാദിപ്പിക്കുകയും മൂത്രം തടസപ്പെടുകയും ചെയ്യും.