Select Your Language

Notifications

webdunia
webdunia
webdunia
webdunia

കിളിമീന്‍, പുയാപ്ലക്കോര, മഞ്ഞക്കോര; പേര് പലതരം ഗുണങ്ങള്‍ അതുക്കുംമേലെ

കിളിമീന്‍, പുയാപ്ലക്കോര, മഞ്ഞക്കോര; പേര് പലതരം ഗുണങ്ങള്‍ അതുക്കുംമേലെ
, വ്യാഴം, 19 ഓഗസ്റ്റ് 2021 (16:27 IST)
ഒരു വിഭവമോ വസ്തുവോ പല പേരുകളിലാണ് കേരളത്തില്‍ അറിയപ്പെടുക, പ്രത്യേകിച്ച് ഭക്ഷണ സാധനങ്ങള്‍. പ്രാദേശിക വൈവിധ്യങ്ങളാണ് അതിനു കാരണം. അത്തരത്തില്‍ പല പേരില്‍ അറിയപ്പെടുന്ന മലയാളികളുടെ പ്രിയപ്പെട്ട മത്സ്യമാണ് കിളിമീന്‍. എന്നാല്‍, പല സ്ഥലങ്ങളിലും കിളിമീന്‍ എന്ന പേരിലല്ല ഇത് അറിയപ്പെടുന്നത്. ചില സ്ഥലങ്ങളില്‍ കിളിമീന്‍ അറിയപ്പെടുന്നത് പുയാപ്ലക്കോര എന്ന പേരിലാണ്. എന്നാല്‍, മറ്റ് ചില സ്ഥലങ്ങളില്‍ ഈ മീന്‍ അറിയപ്പെടുന്നത് മഞ്ഞക്കോര എന്നാണ്. പേരുകള്‍ പലതാണെങ്കിലും ഏറെ ഗുണങ്ങള്‍ ഉള്ള മത്സ്യമാണ് ഇത്. 
 
കിളിമീന്‍-ആരോഗ്യഗുണങ്ങള്‍ അറിഞ്ഞിരിക്കാം 
 
ഏറെ ആരോഗ്യഗുണങ്ങള്‍ ഉള്ള മത്സ്യമാണ് കിളിമീന്‍. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതില്‍ മുന്നിലാണ് കിളിമീനിന്റെ സ്ഥാനം. കൂടാതെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നതിനും കിളിമീന്‍ സഹായിക്കുന്നു. അതുപോലെത്തന്നെ പക്ഷാഘാതം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കിളിമീന്‍.
 
കിളിമീന്‍ കഴിക്കുന്നത് ആസ്ത്മയ്ക്കും ഉത്തമ പരിഹാരമാണ്. കൂടാതെ ക്യാന്‍സര്‍ ചെറുക്കുന്നതിനും ഈ മീന്‍ സഹായിക്കുന്നു. ബ്രെസ്റ്റ് ക്യാന്‍സര്‍, കുടല്‍ ക്യാന്‍സര്‍ എന്നിങ്ങനെയുള്ള എല്ലാ ക്യാന്‍സറും കിളിമീന്‍ കഴിയ്ക്കുന്നതിലൂടെ ഇല്ലാതാവുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന്റെ കാര്യത്തിലും കിളിമീനിന്റെ സ്ഥാനം എടുത്തു പറയേണ്ട കാര്യമാണ്.
 
ഡിപ്രഷന്റെ കാര്യത്തിലും തീരുമാനമെടുക്കാനുള്ള കഴിവ് കിളിമീനിനുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇത് ഡിപ്രഷന്‍ ഇല്ലാതാക്കാനും ഡിപ്രഷനില്‍ നിന്നും നമ്മളെ കരകയറ്റുകയും ചെയ്യുമെന്നാണ് അവരുടെ കണ്ടെത്തല്‍. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ടെന്നതാണ് എല്ലാ മത്സ്യവിഭവങ്ങളുടേയും പ്രത്യേകത. അതുകൊണ്ട് തന്നെ ഏതൊരസുഖത്തിനുമുള്ള ഉത്തമ പരിഹാരമാണ് മത്സ്യം. കിളിമീന്‍ കഴിയ്ക്കുന്നത് മൂലം ചര്‍മ്മരോഗങ്ങള്‍ വരെ ഇല്ലാതാകുമെന്നാണ് ശാസ്ത്രം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ട് ഡോസ് വാക്‌സിനെടുത്ത ശേഷം ഇന്ത്യയിൽ 87,000 പേർക്ക് കൊവിഡ്, 46 ശതമാനവും കേരളത്തിൽ