Webdunia - Bharat's app for daily news and videos

Install App

നമ്മുടെ തൈരിന് ഇത്രയധികം ഗുണങ്ങളോ ? അറിയൂ !

Webdunia
വ്യാഴം, 6 ജൂണ്‍ 2019 (18:45 IST)
തൈര് നൂറ്റാണ്ടുകളായി തന്നെ നമ്മുടെ ആഹാര സംസ്കാരത്തിന്റെ ഭാഗമാണ്. കറിയൊന്നും ഇല്ലെങ്കിലും തൈരും കൂട്ടി ചോറുണ്ണുന്നവരാണ് നമ്മൾ. നമ്മുടെ പല സാലഡുകളിലും തൈരിന്റെ സാനിധ്യമുണ്ട്. ഇങ്ങനെ തൈര് നമ്മുടെ ആഹര ശീലത്തിൽ പ്രഥമ സ്ഥാനങ്ങളിൽ വരാൻ കാരണം അതിന്റെ ഗുണങ്ങൾകൊണ്ട് തന്നെയാണ്.
 
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ പ്രത്യേക കഴിവുള്ള ആ‍ഹാര പഥാർത്ഥമാണ് തൈര്. ഇത് ശരീരത്തെ രോഗങ്ങളിൽ നിന്നും സംരക്ഷിച്ചു നിർത്തും. ധാരാളം കാത്സ്യവും ഫോസ്ഫറസും തൈരിൽ അടങ്ങയിട്ടുള്ളതിനാൽ എല്ലുകളുടെ ആരോഗ്യത്തിനു ബലക്കുറവ് തടയുന്നതിനും ഇത് സഹായിക്കും. ശരീരത്തെ താപനില ഉയരാതിരിക്കാനും തൈര് കഴിക്കുന്നതിലൂടെ സാധിക്കും. ചൂടുകാലത്ത് കൂടുതൽ തൈര് ആഹാരത്തിൽ ഉൾപ്പെടുത്തുന്നതിനു പിന്നിലെ കാരണം ഇതാണ്. 
 
കുടൽ സംബന്ധമായ പ്രശ്നങ്ങൾ അകറ്റുന്നതിനും. ദഹനപ്രശ്നങ്ങൾ ചെറുക്കുന്നതിനും തൈര് കഴിക്കുന്നതിലൂടെ സാധിക്കും. എന്നാൽ രാത്രി കാലങ്ങളിൽ തൈര് കഴിക്കാതിരിക്കുന്നതാണ് നല്ലത്. സൗന്ദര്യ സംരക്ഷണത്തിനും ഏറെ ഗുണകരമാണ് തൈര്. തൈര് ഉപയോഗിച്ച് ധാരാളം ഫെയ്സ് പാക്കുകൾ ഉണ്ട്. വെറുതെ തൈര് പുരട്ടുന്നത് തന്നെ മുഖത്തിന് വളരെ നല്ലതാണ്. 
 
തൈരിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ലാക്ടിക്ക് ആസിഡ് മുഖ സൌന്ദര്യത്തിന് ഏറെ ഉത്തമമാണ്. തൈരിൽ അടങ്ങിയിരിക്കുന്ന വൈറ്റമിനുകളും മിനറലുകളും ചർമ്മത്തിന് സംരക്ഷണം നൽകും. തൈരും വെള്ളരിക്കയും ചേർത്ത ഫെയ്സ്പാക്ക് മുഖത്ത് പുരട്ടുന്നത് മുഖക്കുരുവിനെ അകറ്റാൻ ഉത്തമമാണ്. ഇത് വഴി മുഖത്തെ ജലാംശം വർധിപ്പിക്കാനും മുഖ ചർമ്മത്തിലെ മൃത കോഷങ്ങളെ നീക്കം ചെയ്യാനും സാധിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

സാരി ഉടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വെളുത്തുള്ളി രക്തസമ്മര്‍ദ്ദം കുറയ്ക്കുമോ

കുട്ടികളിലെ സ്വഭാവ വൈകല്യത്തിന്റെ എട്ടു പ്രധാന കാരണങ്ങള്‍

വീട്ടിൽ കറിവേപ്പിലയുണ്ടോ?, താരൻ മാറ്റാൻ പൊടിക്കൈകളുണ്ട്

ഈ 5 ലക്ഷണങ്ങള്‍ ഉണ്ടോ? നിങ്ങളുടെ പാന്‍ക്രിയാസ് ശരിയായി പ്രവര്‍ത്തിക്കുന്നില്ല!

അടുത്ത ലേഖനം
Show comments