Select Your Language

Notifications

webdunia
webdunia
webdunia
webdunia

നല്ല ശുദ്ധവായു ശ്വസിക്കണമെങ്കിൽ ഇങ്ങോട്ടു വരു, പത്തനംതിട്ട ഇന്ത്യയിൽ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന രണ്ടാമത്തെ നഗരം !

നല്ല ശുദ്ധവായു ശ്വസിക്കണമെങ്കിൽ ഇങ്ങോട്ടു വരു, പത്തനംതിട്ട ഇന്ത്യയിൽ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന രണ്ടാമത്തെ നഗരം !
, വ്യാഴം, 6 ജൂണ്‍ 2019 (17:34 IST)
ഇന്ത്യയിൽ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന രണ്ടമത്തെ നഗരമെന്ന സ്ഥാനം പത്തനംതിട്ട നിലനിർത്തി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡാണ് ഇക്കാര്യം വ്യക്തമാക്കിയത്. അസമിലെ തെസ്പുരിനാണ് ശുദ്ധവായുവിന്റെ കര്യത്തിൽ ഒന്നാം സ്ഥാനമുള്ളത്. വായുവിൽ അടങ്ങിയിരിക്കുന്ന സൂക്ഷമമായ പൊടിയുടേ അളവ് കണക്കാക്കിയാണ് വായുവിന്റെ ഗുണനിലവാരം അളക്കുന്നത്.
 
ഒരു ഘന മീറ്റർ വായുവിൽ അടങ്ങിയിരിക്കുന്ന 10 മൈക്രോൺ വലിപ്പമുള്ള പൊടിപടലങ്ങളുടെ അളവിന്റെ അടീസ്ഥാനത്തിലാണ് മലിനീകരന നിയത്രണ ബോർഡിന്റെ കണ്ടെത്തൽ. ഒരു ഘന മീറ്ററി പരമാവധി 100 മൈക്രോഗ്രാം വരെ പൊടി പടലങ്ങൾ അനുവദനീയമാണ് എന്നാൽ പത്തനംതിട്ടയിൽ ഇത് 35 മുതൽ 40 വരെ മാത്രമാണ്. ഹൈവോളിയം സാമ്പിളർ എന്ന ഉപകരണം 24 ,മണിക്കൂർ പ്രവർത്തിപ്പിച്ചാണ് ഇത് കണക്കാക്കുന്നത്.
 
ഡൽഹിയിലും മറ്റു നഗരങ്ങളിലും ഒരു ഘന മീറ്റർ വായുവിൽ 150 മൈക്രോഗ്രാമോ അതിലധികമോ ആണ് സാധരണ ദിവസങ്ങളിൽ പൊലും പൊടിപടലങ്ങളുടെ അളവ്. ശൈത്യ കാലങ്ങളിൽ ഇത് 400 മൈക്രോഗ്രാം വരെ ഉയരും. ഇവ അതി സൂക്ഷ്മമായ പൊടിപടലങ്ങൾ ആയതിനാൽ ശരീരത്തിലും രക്തത്തിലും പ്രവേശിച്ച് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഉണ്ടാക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

590 കിലോ കഞ്ചാവ് കളഞ്ഞുകിട്ടിയിട്ടുണ്ട്, ഉടമകൾ എത്രയും വേഗം ബന്ധപ്പെടുക' കേരളാ പൊലീസിന്റെ ട്രോൾ വഴിയെ അസം പൊലീസും !