സൗന്ദര്യ സംരക്ഷണം എന്ന പേരിൽ പല തരത്തിലുള്ള ക്രീമുകളും ലോഷനുകളും ചർമ്മത്തിൽ പുരട്ടുന്നവരാണ് നമ്മൾ. ഇവയിൽ എന്തെല്ലാം രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്, ചർമ്മത്തിൽ ഇത് എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാക്കും എന്നീ കാര്യങ്ങൾ ഒന്നും ചിന്തിക്കാതെയാണ് മുഖത്ത് ലേപനങ്ങൽ വാരിപ്പുരട്ടാറുള്ളത്. എന്നാൽ ഇവ ശരീരത്തിൽ പ്രയോഗിക്കുമ്പോൾ കൃത്യമായ ശ്രദ്ധ നൽകിയില്ലെങ്കിൽ ചർമ്മത്തെ അപകടത്തിലാക്കാൻ മറ്റൊന്നും വേണ്ട.
ഒരേ സമയം ഒരുപാട് സൗന്ദര്യ വർധക വസ്ഥുകൾ ചർമ്മത്തിൽ പ്രയോഗിക്കരുത്. ക്രിമുകളും ലോഷനുകളും അങ്ങനെ ഒന്നിലധികം ലേപനങ്ങൽ ചർമ്മത്തിൽ പുരട്ടരുത് എന്ന് സാരം. ആൽഫ ഹൈഡ്രോക്സി ആസിഡ് എന്ന പദാർത്ഥം അടങ്ങിയതാണ് മിക്ക സൗന്ദര്യ വർധക വസ്തുകളും. ഇത് അളിവിൽ അധികം ചർമ്മത്തിൽ എത്തിയാൽ ചർമ്മത്തിൽ ചുവന്നു തടിച്ച് അലർജി ഉണ്ടാകാൻ കാരണമാകും. ലോഷനുകളും ക്രീമുകളും ഉപയോഗിച്ച് അത് ഫലിക്കുന്നില്ല എന്ന നമ്മൾ പരാതി പറയാറുണ്ട്. ഇതിന്റെ പേരിൽ വിവിധ ബ്രാൻഡുകളുടെ ക്രീമുകളും സൗന്ദര്യ വർധക വസ്തുക്കളും മാറി മാറി ഉപയോഗിക്കുന്നവരാണ് മിക്ക ആളുകളും. ഇത് ചർമ്മത്തിന്റെ സ്വാഭാവികതയെ തന്നെ ബാധിക്കും. അതിനാൽ ഒരു ഉത്പന്നത്തിന്റെ ഫലം അറിയാൻ കൃത്യമായ സമയം നൽകുക.