Webdunia - Bharat's app for daily news and videos

Install App

സ്‌ത്രീകള്‍ കൃത്യസമയത്ത് ഭക്ഷണം കഴിക്കണം; ഇല്ലെങ്കില്‍ പ്രശ്‌നമാണ്

Webdunia
ശനി, 31 ഓഗസ്റ്റ് 2019 (16:55 IST)
കൃത്യസമയങ്ങളില്‍ ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്ന് ആരോടും പറഞ്ഞു കൊടുക്കേണ്ടതില്ല. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനും ആരോഗ്യം സംരക്ഷിക്കുന്നതിനും ചിട്ടയായ ഭക്ഷണം ആവശ്യമാണ്.

പുരുഷന്മാരെ പോലെ സ്‌ത്രീകളും ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. സമയം തെറ്റിയുള്ള ഭക്ഷണരീതി സ്‌ത്രീകളുടെ ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും ഗുരുതരമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാത്ത, സമീകൃതാഹാരം കഴിക്കാത്ത സ്ത്രീകൾക്ക് മാനസികാരോഗ്യം കുറവായിരിക്കുമെന്നാണ് ബ്രിഘാംടൺ സർവകലാശാലയിലെ ഗവേഷകയായ ലിനാ ബെഗ്ഡേഷ് പറയുന്നത്.

ഉത്കണ്ഠ, വിഷാദം, മാനസിക സമ്മര്‍ദ്ദം, ടെന്‍‌ഷന്‍ എന്നിവ സ്‌ത്രീകളെ ബാധിക്കുന്നതിന്റെ പ്രധാന കാരണം ശരിയായ ഭക്ഷണം കൃത്യമായ സമയത്ത് കഴിക്കാത്തത് മൂലമാണ്.

പുരുഷന്മാരെ അപേക്ഷിച്ച് ഈ പ്രശ്‌നങ്ങള്‍ സ്‌ത്രീകളില്‍ ഏറെനേരം നീണ്ടു നില്‍ക്കുകയും മാനസികമായി ബാധിക്കുകയും ചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു. സ്ത്രീയുടെയും പുരുഷന്റെയും  തലച്ചോറിന്റെ ഘടനയിലും പ്രവർത്തനത്തിലുമുള്ള വ്യത്യാസമാണ് ഇതിനു കാരണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

കുഞ്ഞുങ്ങളുടെ ആരോഗ്യം മനസ്സിലാക്കുന്നതില്‍ പ്രധാനമാണ് മലവിസര്‍ജനം; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ജീവിത ശൈലിയില്‍ മാറ്റം വരുത്തി വൃക്കകളെ സംരക്ഷിക്കാം

ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് ഉപയോഗിച്ചാൽ...

രക്തയോട്ടം കുറവാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കാം

നിങ്ങള്‍ക്ക് സന്തോഷവാന്മാരായിരിക്കണോ? ഇതാണ് വഴി

അടുത്ത ലേഖനം
Show comments