Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാലിലെ നീർക്കെട്ട് ഉണ്ടാകുന്നതെങ്ങനെ?

കാലിലെ നീർക്കെട്ട് ഉണ്ടാകുന്നതെങ്ങനെ?

ചിപ്പി പീലിപ്പോസ്

, ശനി, 12 ഒക്‌ടോബര്‍ 2019 (16:45 IST)
നമ്മുടെ ജീവിതത്തിലെ വലിയൊരു കാര്യം ചെയ്തുതീര്‍ക്കുന്ന അവയവമാണ് കാലുകള്‍. എന്നാല്‍ അവയ്ക്കു നല്‍കുന്ന പ്രാധാന്യവും സംരക്ഷണവും തീര്‍ത്തും കുറവാണെന്ന് ആരും സമ്മതിക്കും. ശരീരത്തിലെ മറ്റ് അവയവങ്ങൾക്ക് നൽകുന്ന സംരക്ഷണം കാലിനും നൽകേണ്ടതാണ്. 
 
പണ്ടൊക്കെ കാല്‍ വേദന മദ്ധ്യവയസ്കരുടെ പ്രശ്നമായിരുന്നെങ്കില്‍, ഇന്നത് 20കളിലേ സ്ത്രീകളെ അലട്ടിത്തുടങ്ങി. പുതിയ ജീവിത ശൈലികള്‍, സാഹചര്യങ്ങള്‍, ഇവകൊണ്ടുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകള്‍ തുടങ്ങിയവയൊക്കെ കാല്‍ വേദനക്കു കാരണമാണ്.
 
കാല്‍ വേദന പല കാരണങ്ങള്‍ കൊണ്ടുണ്ടാകാം. സന്തുലിതമല്ലാത്ത ശരീരഭാരം, പാകമല്ലാത്തതും, ഹീലുള്ളതുമായ ചെരുപ്പുകള്‍, വാതരോഗങ്ങള്‍, പാദങ്ങളിലെ നീര്‍കെട്ട്, നട്ടെല്ലിന്‍റെ പ്രശ്നങ്ങള്‍, പാദങ്ങളുടെ ഘടനയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ തുടങ്ങിയവയൊക്കെ കാല്‍-പാദ വേദനക്കു കാരണമാകും.
 
അമിതഭാരമുള്ളവര്‍ക്ക് കാല്‍ വേദന ഉണ്ടാകാന്‍ സാദ്ധ്യത കൂടുതലാണ്. യൂറിക് ആസിഡ് കൂടുതലാകുന്നതുകൊണ്ടും ഭാരക്കൂടുതല്‍ കൊണ്ടും പാദങ്ങളില്‍ നീര്‍ക്കെട്ടുണ്ടാകാം. പാദങ്ങളില്‍ നീര്‍ക്കെട്ടു കണ്ടാല്‍ തീര്‍ച്ചയായും വൈദ്യോപദേശം തേടുക. നട്ടെല്ലിന്‍റെ ഡിസ്ക്കിന് ഉണ്ടാകുന്ന അപാകതകള്‍, തേയ്മാനം തുടങ്ങിയവ ശരീരത്തിന്‍റെ സന്തുലിതാവസ്ഥ തകരാറിലാക്കുകയും വേദനയുണ്ടാക്കുകയും ചെയ്യാം.
 
ചെരുപ്പുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ നന്നായി ശ്രദ്ധിക്കുക. കാല്‍ വേദനയുള്ളവര്‍ക്കായി മൈക്രോ സെല്ലുലാര്‍ റബ്ബര്‍ കൊണ്ടുനിര്‍മ്മിക്കുന്ന ചെരുപ്പുകള്‍ വിപണിയില്‍ ലഭ്യമാണ്. ഫാഷനും ഭംഗിയും മാത്രം നോക്കി ചെരുപ്പുവാങ്ങരുത്. അതു ധരിക്കുമ്പോള്‍ പാദങ്ങള്‍ക്ക് സുഖകരമാണോ എന്നതാണ് പ്രധാനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുരുഷ വന്ധ്യതക്ക് പരിഹാരം തക്കാളി, ബീജത്തിന്റെ ഗുണം വർധിപ്പിക്കുമെന്ന് പഠനം !