യൌവനം നിലനിർത്താൻ ചെയ്യേണ്ടത് ഇത്രമാത്രം!
യൌവനം നിലനിർത്താൻ ചെയ്യേണ്ടത് ഇത്രമാത്രം!
യൌവനം നിലനിര്‍ത്താന്‍ ആഗ്രഹിക്കാത്തവാരായി ആരും തന്നെ ഉണ്ടാകില്ല. ചുളിവുകള്‍വീണ ചര്‍മത്തെ മൂടിവെയ്ക്കുന്നതിനായി പലതരത്തിലുള്ള സൗന്ദര്യവർദ്ധക വസ്തുക്കളും മറ്റുമെല്ലാം ഉപയോഗിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. എന്നാല്‍ ഇതിന് ഏറ്റവും ഉത്തമമായ ഒന്നാണ് മാതളമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്.
മാതളത്തിന്റെ വേരും ചില സന്ദര്‍ഭങ്ങളില്‍ ഇലയും ഔഷധമായി ഉപയോഗിക്കാറുണ്ട്. ധാതുലവണങ്ങള്‍, സള്‍ഫര്‍, തയാമിന്‍, വിറ്റാമിന്‍ സി, ക്ലോറിന്‍, പെക്റ്റിന്‍, ടാനിന്‍, പ്രോട്ടീന്‍, മഗ്നീഷ്യം, കൊഴുപ്പ്, എന്നിവ ധാരളം അടങ്ങിയ ഒന്നാണ് മാതളം. ഡിഎന്‍എ കോശങ്ങള്‍ക്ക് പ്രായമാകുന്നത് തടയാന്‍ മാതളത്തിനാകും. ഇത് വഴി യൌവനം നിലനിര്‍ത്താനും കഴിയും.
മാതളത്തിന്റെ തൊലിയും ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉത്തമമാണ്. മാതളത്തിന്റെ വേരും ഇലയും മാതളവും തൊലിയും എല്ലാം പല പ്രശ്‌നങ്ങൾക്കും പരിഹാരമാണെന്നതാണ് വാസ്‌തവം. എന്നാൽ അത് അധികം ആർക്കും അറിയില്ല എന്നതാണ് വാസ്‌തവം.
ഹൃദയസംരക്ഷണത്തിനും മാതളം ഏറെ ഉത്തമമാണ്. ഉദരരോഗം മുതല്‍ മുഖത്തിന്റേയും മുടിയുടേയും തിളക്കം കൂട്ടാനും ഇത് ഏറെ സഹായകരമാണ്. മാതളത്തിന്റെ ജ്യൂസ് കുടിക്കുന്നത് വൃക്കരോഗികള്‍ക്ക് വളരെ നല്ലതാണ്. ധാരളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ മാതളം ശരീരത്തിലെ ഉപദ്രവകാരികളായ ഘടകങ്ങളെ ഇല്ലതാക്കുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും കൊളസ്ട്രോള്‍ കുറക്കാനും ഇത് ഏറെ സഹായകമാണ്.