Select Your Language

Notifications

webdunia
webdunia
webdunia
webdunia

കട്ടിയുള്ള പുരികങ്ങൾക്ക്...

എണ്ണക്കറുപ്പാർന്ന പുരികങ്ങൾ ഉണ്ടാകുന്നതിന്...

കട്ടിയുള്ള പുരികങ്ങൾക്ക്...
, വെള്ളി, 2 മാര്‍ച്ച് 2018 (12:32 IST)
സൗന്ദര്യ സങ്കൽപ്പം എല്ലാ പെൺകുട്ടികൾക്കും ഒ‌രുപോലെയല്ല. പലർക്കും പല ഇഷ്ടങ്ങളാണുള്ളത്. അക്കൂട്ടത്തിൽ ഒന്നാമനാണ് പുരികം. സൗന്ദര്യത്തെ കുറിച്ച് ചില സങ്കൽപ്പങ്ങളൊക്കെയുള്ള പെൺകുട്ടികൾ മാസത്തിൽ ഒരിക്കലെങ്കിലും പുരികം ത്രെഡ് ചെയ്യാറുണ്ട്. ചിലർക്ക് കട്ടിയുള്ള പുരികമാണ് ഇഷ്ടം. മറ്റു ചിലർക്ക് അധികം കട്ടിയില്ലാത്താ, എന്നാൽ നീളമുള്ള പുരികവും. പുരികത്തിന് എങ്ങനെ കട്ടി കൂട്ടാമെന്ന് തലപുകഞ്ഞ് ആലോചിക്കുന്നവരും ഉണ്ട്.
 
ആവണക്കെണ്ണയിൽ മുക്കിയ തുണി പുരികത്തിൽ തേക്കുന്നത് നല്ലതാണ്. തേച്ച് പിടിപ്പിച്ച് രണ്ട് മിനിറ്റ് നന്നായി മസാജ് ചെയ്യണം. 30 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിൽ പുരികം കഴുകുന്നത് നല്ലതാണ്. ഇത് പുരികം നല്ല കറുപ്പും കട്ടിയും ഉണ്ടാക്കാൻ സഹായിക്കും. 
 
മുട്ടയുടെ വെള്ളഭാഗം നന്നായി അടിച്ച് പുരികത്തിന് മുകളിൽ തേച്ച് പിടിപ്പിച്ച് 30. മിനിട്ട് കഴിഞ്ഞ് കഴുകി കളയാം. ഇത് പുരികത്തിന്റെ വളർച്ചയെ നന്നായി സഹായിക്കും.
 
സവാളയുടെ നീര് പുരികത്തിന് നല്ലതാണ്. സവാള മിക്സിയിൽ ഇട്ട് ജ്യൂസ് ആയി അടിച്ചെടുത്ത്, ചെറിയ അളവിൽ പുരികത്തിൽ തേച്ച് പിടിപ്പിക്കുക. 15 മിനിട്ട് കഴിയുമ്പോൾ ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക. ഇത് പുരികത്തിന്റെ വളർച്ചയ്ക്ക് ഏറെ സഹായകമാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉച്ചയ്‌ക്ക് ഈ ഭക്ഷണസാധനങ്ങളാണോ നിങ്ങള്‍ കഴിക്കുന്നത് ?; ഇവ ഒഴിവാക്കുന്ന കാര്യത്തില്‍ മടി കാണിക്കരുത്