Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിങ്ങൾ പുരുഷനാണോ? എങ്കിൽ ഇതെല്ലാം കഴിച്ചിരിക്കണം

ദാമ്പത്യജീവിതം സുഖകരമാകണമെങ്കിൽ ഇതു കഴിച്ചിരിക്കണം

നിങ്ങൾ പുരുഷനാണോ? എങ്കിൽ ഇതെല്ലാം കഴിച്ചിരിക്കണം
, വ്യാഴം, 8 ഫെബ്രുവരി 2018 (15:34 IST)
പുരുഷന്റെ ശരീരവും സ്ത്രീയുടെ ശരീരവും തമ്മില്‍ വളരെയെറെ വ്യത്യാസപ്പെട്ടിരിക്കുന്നു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേറെ വേറെ ഹാര്‍മോണുകളാണ്. അതു കൊണ്ടുതന്നെ ഒരേ രീതിയിലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തെ ശരിയായ രീതിയില്‍ നിലനിര്‍ത്തില്ല. 
 
ആരോഗ്യത്തിന്റെ കാര്യത്തിൽപോലും സ്ത്രീകളും പുരുഷന്മാരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നിരവധിയുണ്ട്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്ക് ശാരീരിക അദ്ധ്വാനം കൂടുതലാണ്. അതുകൊണ്ട് അവർ കഴിക്കേണ്ടുന്ന ഭക്ഷണങ്ങളും വ്യത്യസ്തമാണ്. ശരീരത്തിന് അത്യാവശ്യമായ പ്രോട്ടീനുകളും വിറ്റാമിനുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. പുരുഷന്മാര്‍ കഴിച്ചിരിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ച് അറിയാം.
 
കശുവണ്ടി - കശുവണ്ടിയില്‍ ധാരാളം മഗ്നേഷ്യം അടങ്ങിയിട്ടുണ്ട് അത് മസിലുകളെ സംരക്ഷിക്കും.
മധുരക്കിഴങ്ങ് - മധുരക്കിഴങ്ങില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ 'എ' പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.  
ബദാം - ബദാമില്‍ ധാരാളം പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്. 8-10 ബദാമുകള്‍ കഴിക്കുന്നത് നല്ലതാണ്.
സോയ  - ധാരാളം അയണ്‍, പ്രോട്ടീനുകള്‍ അടങ്ങിട്ടുള്ള സോയ ദിവസേന കഴിക്കുന്നത് എല്ലുകളുടെ ബലം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.  
തക്കാളി - തക്കാളിയില്‍ അടങ്ങിയിട്ടുള്ള പോട്ടാസ്യം, വിറ്റമിന്‍ സി, ഫൈബര്‍ മുതലായവ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.  
പിസ്ത - നമ്മുടെ ശരീരത്തിലെ നല്ലതല്ലാത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കാന്‍ പിസ്ത സഹായിക്കും. 
കാബേജ് - വിറ്റമിന്‍ കെ ധാരാളം അടങ്ങിയിട്ടുള്ള കാബേജ് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 
ഓറഞ്ച് - ഓറഞ്ചില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി-9 ശരീരത്തിലെ രക്തയോട്ടം കൂട്ടുന്നതിനു സഹായിക്കും 
 
നല്ല ഭക്ഷണങ്ങ‌ൾ കഴിച്ചാൽ മാത്രമേ നല്ല ആരോഗ്യമുണ്ടാവുകയുള്ളു. ആരോഗ്യമുള്ള മനുഷ്യർക്ക് മാത്രമേ സന്തോഷത്തോടെയുള്ള ജീവിതം ലഭിക്കുകയുള്ളു. സന്തോഷവും ആരോഗ്യവും ഉള്ള ജീവിതത്തിലേ സുഖകരമായ ദാമ്പത്യജീവിതം നയിക്കാനാവുകയുള്ളു എന്നാണ് പഠനങ്ങൾ പറയുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാരങ്ങവെള്ളം കൊണ്ട് നൂറുണ്ട് ഗുണങ്ങൾ!