കിടപ്പറയിലെ ‘സുഖ'ത്തിന് നല്ല മനസ്സ് മാത്രം പോര? - അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

ചാടിയ വയറാണോ നിങ്ങളുടേത്? എങ്കിൽ ‘കിടപ്പറ’ അത്ര സുഖകരമായിരിക്കില്ല!

ശനി, 9 ജൂണ്‍ 2018 (14:58 IST)
നല്ല കുടുംബജീവിതത്തിന് നല്ല ലൈംഗികബന്ധം ആവശ്യമാണ്. പരസ്പരമുള്ള വിശ്വാസവും ആത്മബന്ധവും ഇക്കാര്യത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. സ്ത്രീക്കും പുരുഷനും ആത്മവിശ്വാസം പകരുന്നതില്‍ രൂപഭംഗിക്കും കാഴ്ചയ്ക്കും നല്ല പങ്കുണ്ട്. 
 
പങ്കാളിയോട് പ്രണയം ഉണ്ടെങ്കില്‍പോലും ചിലപ്പോള്‍ ലൈംഗികത ആസ്വാദ്യകരമായെന്നുവരില്ല. പ്രണയിച്ച് വിവാഹിതരായവരിൽ പോലും ചിലപ്പോഴൊക്കെ ലൈംഗികബന്ധത്തിന്റെ കാര്യം വരുമ്പോൾ തണുപ്പൻ പ്രതികരണമായിരിക്കും. ഇതു പലപ്പോഴും നിരാശയിലേക്കും മാനസിക വിഷമത്തിലേക്കും നയിക്കും. 
 
അതുകൊണ്ട് നല്ല ലൈംഗിക ബന്ധത്തിന് ശരീരം പ്രധാന ഘടകമാണ്. അതായത്, നല്ല ബന്ധത്തിന് നല്ല മനസ് മാത്രം പോര ശരീരവും വേണമെന്ന് ചുരുക്കം. സ്വന്തം ശരീരത്തോട് മതിപ്പുള്ളവരുടെ ലൈംഗിക ജീവിതം കൂടുതല്‍ സംതൃപ്തിയുള്ളതായിരിക്കും.
 
മലിഞ്ഞ സ്ത്രീകളും അത്യാവശ്യം അത്‌ലറ്റിക് ബോഡിയുള്ള പുരുഷനും കുറച്ചുകൂടി സന്തോഷവാനാകുമെന്നാണ് പഠനം പറയുന്നത്. ചാടിയ വയറും ഇടിഞ്ഞു തൂങ്ങിയ സ്തനങ്ങളും ഒക്കെയുള്ള സ്തീകള്‍ക്ക് സ്വയമേ പോലും മതിപ്പില്ലാത്തതിനാല്‍ ലൈംഗിക കാര്യത്തിലും പല സങ്കോചങ്ങളുമുണ്ടാകും. അതുകൊണ്ട് സ്വയം ആത്മവിശ്വാസം വളര്‍ത്തിയെടുക്കുക. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഒരുദിവസം എത്ര തവണ ലൈംഗികബന്ധത്തിൽ ഏർപ്പെടാം?; ഉത്തരം നിസാരം