Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദാമ്പത്യ ജീവിതം ആസ്വദിക്കണമെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ദാമ്പത്യ ജീവിതം ആസ്വദിക്കണമെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
, ഞായര്‍, 7 ജൂലൈ 2019 (17:23 IST)
ദാമ്പത്യജീവിതത്തിൽ സെക്സ്നു വലിയ പങ്കാണുൾലത്. ജീവിതം പൂര്‍ണമായും ആസ്വദിക്കാന്‍ സാധിക്കാതിരിക്കുകയെന്നത് പല ഭാര്യാഭര്‍ത്താക്കന്മാരും പങ്കാളികളും നേരിടുന്ന ഒരു പ്രശ്‌നമാണ്. അസംതൃപ്തമായ സെക്സ് ജീവിതമാണ് അതെന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ സെക്സ് ജീവിതം ആസ്വാദ്യമാക്കാന്‍ ചില അടിസ്ഥാന തത്വങ്ങളുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം.
 
സെക്സിന്റെ കാര്യത്തില്‍ ഇരുപങ്കാളികള്‍ക്കും തുല്യസ്ഥാനമാണെന്ന കാര്യം ഇരുവരും മനസിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇരുവരുടേയും ഒരുപോലുള്ള സഹകരണം, മുന്‍കയ്യെടുക്കല്‍, താല്‍പര്യം എന്നിവയും പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. അല്ലാതെ ഇത് മറ്റേയാളുടെ ഉത്തരവാദിത്വമാണ്, അല്ലെങ്കില്‍ താന്‍ ചെയ്തു കൊടുക്കുന്ന സൗജന്യമാണ് എന്നിങ്ങനെയുള്ള ചിന്തകള്‍ ഇരുവര്‍ക്കും പാടില്ല. 
 
സ്വന്തം ശരീരത്തെക്കുറിച്ചോ സൗന്ദര്യത്തെക്കുറിച്ചോ ഉള്ള കുറ്റബോധവും ആത്മവിശ്വാസക്കുറവുമെല്ലാം പലപ്പോഴും സെക്‌സില്‍ നിന്നും പിന്‍വലിയാനും സെക്‌സ് നല്ല രീതിയില്‍ ആസ്വദിക്കുന്നതിനും തടസം നില്‍ക്കും. എന്നാല്‍ ഇതിന്റെ ഒരു ആവശ്യവുമില്ല. അതുപോലെ സൗന്ദര്യത്തിനും സെക്‌സില്‍ ഒരു പരിധി കഴിഞ്ഞാല്‍ ഒന്നും ചെയ്യാനില്ലെന്നതാണ് മറ്റൊരു യഥാര്‍ത്ഥ്യം.
 
പങ്കാളികള്‍ തമ്മിലുള്ള ആശയവിനിമയം സെക്സിലും പ്രധാനമാണ്. പങ്കാളിയോട് സെക്സിനെക്കുറിച്ചും അവരുടെ താല്‍പര്യങ്ങളെക്കുറിച്ചും തുറന്നു സംസാരിക്കുന്നതിന് മടിയ്‌ക്കേണ്ടകാര്യമില്ല. സെക്സിനോട് മനസില്‍ കുറ്റബോധമുണ്ടാകേണ്ടതില്ല. ഇത് മോശമാണെന്ന ധാരണ പലപ്പോഴും സെക്‌സ് സുഖം ആസ്വദിക്കുന്നതിനു തടസം നിന്നേക്കാം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൈകൾ തണുത്തിരിക്കുന്നോ? ശ്രദ്ധിക്കണം, വില്ലൻ ഇവയാകാം