Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൂടുകാലത്തെ നേരിടാൻ ഒരുങ്ങാം; ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കു !

ചൂടുകാലത്തെ നേരിടാൻ ഒരുങ്ങാം; ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കു !
, ബുധന്‍, 20 ജനുവരി 2021 (15:10 IST)
ജനുവരി കഴിയുന്നതോടെ ചൂടുകാലത്തിന് തുടക്കമാകും. കൊടും ചൂടിന്റെ മാസങ്ങളാണ് ഇനി മുന്നിലുള്ളത്. ചൂടിനെ നേരിടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതിന് ശാരീരികവും മാനസ്സികവുമായ തയ്യാറെടുപ്പ് അത്യാവശ്യമാണ്. ചൂടുകാലം എന്നത് വേനൽകാല രോഗങ്ങളുടെ കൂടി കാലമാണ്. ത്വക്കുരോഗങ്ങൽ നേത്ര രോഗങ്ങൾ എന്നിവയിൽ തുടങ്ങി ചിക്കൻപോക്സ്, അഞ്ചാം പനി, കോളറ വയറുകടി എന്നീ അസുഖങ്ങൾ വരെ വേനൽകാലത്ത് പടർന്നു പിടിക്കാം. ശരീരത്തിൽ നിന്നും ജലാംശം നഷ്ടപ്പെടുന്നത് മൂത്രാശയ സംബന്ധമായ രോഗങ്ങൾക്കും വഴിവെക്കും. രോഗങ്ങൾ കടന്നു പിടികാ‍തെ നോക്കുക എന്നത് വളരെ പ്രധാനമാണ്. പ്രത്യേകിച്ചും നഗര പ്രദേശങ്ങളിൽ ജീവിക്കുന്നവർ.
 
വേനൽക്കാലത്ത് പരമാവധി കോട്ടൺ വസ്ത്രങ്ങൾ ധരിയ്ക്കാൻ ശ്രമിയ്ക്കുക. ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കുക. പച്ചക്കറികളും പഴങ്ങളും കൂടുതൽ കഴിയ്കുക. വേനൽക്കാലത്ത് മാംസാഹാരങ്ങൾ കുറയ്ക്കുന്നതാണ് നല്ലത്. ചൂടുകാലത്ത് ധാരാളമായി വെള്ളം കുടിക്കണം കാരണം ശരീരത്തിൽ നിന്നും വലിയ അളവിൽ ജലാംശം ചൂടുകാലത്ത് നഷ്ടമാകും. വെള്ളത്തോടൊപ്പം ധാതു ലവണങ്ങളും നഷ്ടപ്പെടും. അതിനാൽ ദിവസേന നാരങ്ങ വെള്ളം കുടിക്കുന്നത് ക്ഷീണമകറ്റാൺ നല്ലതാണ്. തുറസായ ഇടങ്ങളിൽ ജോലി ചെയ്യുന്നവർ സൂര്യതാപം ഏൽക്കാതിരിയ്ക്കാൻ പ്രത്യേകം ശ്രദ്ധിയ്ക്കണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യ ആദ്യം വാക്‌സിന്‍ എത്തിക്കുന്നത് ഭുട്ടാനിലേക്ക്