Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗിനിയയിൽ മാരകമായ മാർബർഗ് വൈറസ് വ്യാപിക്കുന്നു, ആശങ്കയറിയിച്ച് ലോകാരോഗ്യസംഘടന

ഗിനിയയിൽ മാരകമായ മാർബർഗ് വൈറസ് വ്യാപിക്കുന്നു, ആശങ്കയറിയിച്ച് ലോകാരോഗ്യസംഘടന
, ബുധന്‍, 15 ഫെബ്രുവരി 2023 (15:25 IST)
ലോകത്തെയാകെ വിറപ്പിച്ച കൊവിഡ് വൈറസ് കെട്ടടങ്ങിയതിൻ്റെ ആശ്വാസത്തിൽ ലോകം ഇരിക്കുമ്പോൾ വീണ്ടും ആശങ്ക സൃഷ്ടിച്ച് മറ്റൊരു വൈറസ് വ്യാപിക്കുന്നു. തീവ്രവ്യാപന ശേഷിയുള്ള മാർബർഗ് വൈറസ് റിപ്പോർട്ട് ചെയ്തതിലാണ് ലോകാരോഗ്യസംഘടന ജാഗ്രതാനിർദേശം നൽകിയിരിക്കുന്നത്.
 
ഇക്വറ്റോറിയൽ ഗിന്നിയയിലാൺ്അതീവമാരകമായ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എബോളയ്ക്ക് സമാനമായ വൈറസ് ബാധിച്ച് 9 പേർ ഇതുവരെ മരണപ്പെട്ടിട്ടുണ്ട്. രോഗലക്ഷണമുള്ള ഇരുന്നൂറോളം പേർ ക്വാറൻ്റൈനിലാണ്. അയൽരാജ്യമായ കാമറൂണിൽ ഇതിനെ തുടർന്ന് കനത്ത നിയന്ത്രണങ്ങളേർപ്പെടുത്തിയിരിക്കുകയാണ്. 
 
രോഗം വന്നാൽ മരണ സാധ്യത 88 ശതമാനമാണ് എന്നതാണ് വൈറസിനെ അപകടകാരിയാക്കുന്നത്. 1967ൽ ജർമനി, സെർബിയ എന്നിവിടങ്ങളിൽ മാർബർഗ് വ്യാപനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വവ്വാലിൽ നിന്നാണ് വൈറസ് മനുഷ്യനിലേക്ക് പകരുക. രോഗിയുടെ മുറിവുകൾ,രക്തം,ശരീര സ്രവങ്ങൾ എന്നിവയിൽ നിന്നും സ്രവങ്ങൾ പടർന്നിട്ടുള്ള ഉപരിതലം വഴിയും രോഗവ്യാപനമുണ്ടാകാം. നിലവിൽ ഈ വൈറസിന് വാക്സിൻ ലഭ്യമല്ല. പല വാക്സിനുകളും ക്ലിനിക്കൽ പരീക്ഷണഘട്ടത്തിലാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വൈറ്റമിന്‍ ഡി സപ്ലിമെന്റ് കഴിക്കുന്നത് ടൈപ്പ്2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം