പുരുഷന്‍‌മാര്‍ കൂണ്‍ കഴിച്ചാല്‍ എന്താണ് നേട്ടം ?

തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2019 (17:16 IST)
നാട്ടിന്‍ പുറങ്ങളില്‍ സര്‍വ്വ സാധാരണമായിട്ട് ഒരു കാലത്ത് ലഭിച്ചിരുന്ന ഒന്നാണ് കൂണ്‍. ഇടിയും മഴയുമുള്ള സമയങ്ങളില്‍ വീടിനോട് ചേര്‍ന്നുള്ള പുരയിടങ്ങളിലും മരങ്ങളുടെ ചുവട്ടിലും മുളച്ചുവരുന്ന കൂണ്‍ അമ്മമാരുടെ ഇഷ്‌ട വിഭവങ്ങളില്‍ ഒന്നായിരിക്കുമെന്നതില്‍ സംശയമില്ല. മുതിര്‍ന്നവരെ പോലെ കുട്ടികളും കൂള്‍ ഇഷ്‌ടപ്പെടുന്നുണ്ട്.

വൈറ്റമിനുകളുടെയും പോഷകങ്ങളുടെയും കലവറയായ കൂണ്‍ പലവിധമുണ്ട്. ചിലത് ഭക്ഷ്യയോഗ്യമല്ല എന്നത് പ്രത്യേഹം ശ്രദ്ധിക്കണം. ഭക്ഷണയോഗ്യമായ കൂണുകള്‍ വൃത്തിയാക്കിയ ശേഷം മഞ്ഞള്‍ പുരട്ടി വെക്കണം. ഏതെങ്കിലും തരത്തിലുള്ള വിഷാംശങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ അവയെ ഇല്ലാതാക്കാന്‍ ഈ രീതിയിലൂടെ സഹായിക്കും.

ശരീരത്തിന് മികച്ച ഗുണങ്ങള്‍ പ്രധാനം ചെയ്യുന്ന കൂണ്‍ പുരുഷന്മാര്‍ ആഴ്‌ചയില്‍ മൂന്ന് തവണയെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. മധ്യ വയസ്‌കരും വയോധികരുമാണ് കൂള്‍ മടി കൂടാതെ കഴിക്കേണ്ടത്.

പ്രോസ്റ്റേറ്റ് കാൻസർ സാധ്യത കുറയ്‌ക്കാന്‍ കൂണിന് കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ജപ്പാനിലെ ടോഹോകു യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് നടത്തിയ പഠനം ഇന്‍റർനാഷണൽ ജേണൽ ഓഫ് കാൻസറിലാണ് പ്രസിദ്ധീകരിച്ചത്.

ഫൈബര്‍ കൂടിയ അളവില്‍ കാണപ്പെടുന്ന ആഹാരമാണ് കൂണ്‍. ഡിമെന്‍ഷ്യ തടയാന്‍ ഇതു സഹായകമാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിലുള്ള ശക്തിയേറിയ സെലേനിയം എന്ന ആന്റി ഓക്‌സിഡന്റ് ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ധിപ്പിക്കും.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സിമ്പിളായി നാടൻ ബീഫ് ഫ്രൈ ഉണ്ടാക്കുന്നത് എങ്ങനെ?