Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആർത്തവ വിരാമം; സ്‌ത്രീകള്‍ ശ്രദ്ധിക്കേണ്ടത്

ആർത്തവ വിരാമം; സ്‌ത്രീകള്‍ ശ്രദ്ധിക്കേണ്ടത്
, തിങ്കള്‍, 19 ഓഗസ്റ്റ് 2019 (19:49 IST)
സ്‌ത്രീയുടെ ആരോഗ്യത്തില്‍ വന്‍ മാറ്റങ്ങള്‍ സംഭവിക്കുന്ന കാലഘട്ടമാണ് ആർത്തവവിരാമം. പലവിധ രോഗങ്ങള്‍ പിടികൂടുകയും കരുത്ത് കുറയുകയും ചെയ്യും. ചിട്ടയായ ജീവിതശൈലിയും നല്ല ഭക്ഷണശീലവും ആവശ്യമായ ഈ സമയത്ത് ചെറിയ പിഴവ് പോലും തിരിച്ചടിയാകും.

ആർത്തവ വിരാമത്തോടെ ഈസ്ട്രജന്റെ അളവ് കുറയും. ഇതോടെ ചീത്ത കൊളസ്ട്രോളായ എൽഡിഎല്ലിന്റെ അളവ് വർധിപ്പിക്കുകയും നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്ലിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. ഇത് ഹൃദ്രോഗത്തിലേക്കും അമിത രക്തസമ്മർദത്തിലേക്കും നയിക്കും.

ധമനികളിൽ രക്തം കട്ടപിടിക്കാനും സ്ട്രോക്ക് വരാനുമുള്ള സാധ്യതയും ഏറെയാണ്. അസ്ഥികളിലെ ധാതുപുഷ്ടി കുറയുന്നത് ബലക്ഷയത്തിനു കാരണമാകും. ധാതുക്കളുടെ അളവ് കുറയുന്ന ആദ്യത്തെ അവസ്ഥയെ ഓസ്റ്റിയോസീനിയ എന്നും രൂക്ഷമാകുന്ന അവസ്ഥയ്ക്ക് ഓസ്റ്റിയോപൊറോസിസ് എന്നുമാണു പറയുന്നത്. പ്രായമായ സ്ത്രീകളിൽ വീഴലും എല്ലുപൊട്ടലുമുണ്ടാകുന്നത് ഈ രോഗാവസ്ഥ കാരണമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശീലമാക്കാം മുളപ്പിച്ച ചെറുപയർ; ഗുണങ്ങൾ ഇവയൊക്കെ