Select Your Language

Notifications

webdunia
webdunia
webdunia
webdunia

മധുരം നുണഞ്ഞ്, രുചി ആസ്വദിച്ച് മാനസിക സമ്മർദ്ദത്തോട് നോ പറയാം; ടെൻഷനകറ്റാൻ ഇതിലും നല്ലൊരു മാർഗം ഇല്ല !

മധുരം നുണഞ്ഞ്, രുചി ആസ്വദിച്ച് മാനസിക സമ്മർദ്ദത്തോട് നോ പറയാം; ടെൻഷനകറ്റാൻ ഇതിലും നല്ലൊരു മാർഗം ഇല്ല !
, തിങ്കള്‍, 4 മാര്‍ച്ച് 2019 (20:03 IST)
ഇന്നത്തെ കാലത്ത് ടെൻഷനും സ്ട്രെസുമെല്ലാം സർവ സാധരണമാണ്. മാനസിക സമ്മർദ്ദം ഉണ്ടാകുന്ന സമയങ്ങളിൽ കൂട്ടിരിക്കാനോ ധൈര്യം പകരാനോ ആരെയും കിട്ടി എന്നും വരില്ല. എന്നാൽ സങ്കടം, വേണ്ട നല്ല മധുരമാർന്ന രുചി നുകർന്നുകൊണ്ടുതന്നെ നമുക്ക് ടെൻഷനോടും സ്ട്രെസിനോടുമെല്ലാം നോ പറയാം.
 
പാഷൻ ഫ്രൂട്ട് എന്ന മാന്ത്രിക ഗുണങ്ങളുള്ള പഴത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളാണ് സ്ട്രെസിനും ടെൻഷനുമെല്ലാം കാരണമാകുന്നത്. ഇത്തരം ഹോർമോണുകളുടെ ഉത്പാദനം കൃത്യമായ രീതിയിൽ ക്രമീകരിക്കുന്നതിന് പാഷൻ ഫ്രൂട്ടിന് കഴിയും. 
 
പാഷൻ ഫ്രൂട്ടിലേക്ക് ചെരിയ കഷ്ണം ഇഞ്ചിയും അൽ‌പം ചെറുനാരങ്ങാ നീരും ചേർത്ത് ജ്യൂസാക്കി കുടിക്കുന്നതാണ് കൂടുതൽ ഗുണം ചെയ്യുക. പഞ്ചസാര ചേർക്കാതിരിക്കുന്നതാണ് നല്ലത്. നിരവധി ആരോഗ്യ ഗുണങ്ങളുണ്ട് പാഷൻ ഫ്രൂട്ടിന്. ജീവകങ്ങളും പോസ്ഷകങ്ങളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. പാഷൻ ഫ്രൂട്ടിലെ ആന്റി ഓക്സിഡന്റുകൾ യൌവ്വനം നിലനിർത്താൻ സഹായിക്കുന്നതാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അത്താഴം വൈകിയാല്‍ നിങ്ങള്‍ രോഗിയാ‍കും; നടന്നാല്‍ നേട്ടങ്ങളേറെ!