Webdunia - Bharat's app for daily news and videos

Install App

ഈസമയങ്ങളില്‍ പാലുകുടിക്കുന്നത് ആരോഗ്യത്തിന് കൂടുതല്‍ ഗുണം ചെയ്യും

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 26 നവം‌ബര്‍ 2024 (18:34 IST)
പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും പ്രോട്ടീന്റെയും കലവറയാണ് പാല്‍. കൂടിയ അളവില്‍ കാല്‍സ്യവും പാലിലുണ്ട്. എല്ലുകളുടെ ആരോഗ്യത്തിന് പാല്‍ കുടിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ആളുകള്‍ക്ക് ചില സംശയങ്ങളുണ്ട്, എപ്പോഴാണ് പാല്‍കുടിക്കേണ്ടത്, രാവിലെയാണോ വൈകീട്ടാണോ, ഏതുസമയത്തും പാല്‍ കുടിച്ചാല്‍ ആരോഗ്യത്തിന് ഗുണം ചെയ്യുമോ എന്നിങ്ങനെയാണ് സംശയങ്ങള്‍.
 
ആരോഗ്യവിദഗ്ധര്‍ പറയുന്നത് കുടിക്കുന്ന സമയമനുസരിച്ച് ലഭിക്കുന്ന ഗുണങ്ങളിലും വ്യത്യാസം വരുമെന്നാണ്. ആയുര്‍വേദപ്രകാരം ചെറുപ്പക്കാര്‍ കിടക്കുന്നതിന് മുന്‍പും കൊച്ചുകുട്ടികള്‍ രാവിലെയുമാണ് പാല്‍ കുടിക്കേണ്ടതെന്നാണ്. ഉറക്കത്തിന് പാല്‍ സഹായിക്കുമെന്നും പറയുന്നു. കൂടാതെ അധ്വാനം കുറവായതിനാല്‍ മാക്‌സിമം കാല്‍സിയം ശരീരം ആഗീരണം ചെയ്യും. പാലില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. രണ്ടുഗ്ലാസില്‍ കൂടുതല്‍ പാല്‍ കുടിക്കരുത്. ഇത് ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. കൂടാതെ പാല്‍ അലര്‍ജി ഉള്ളവരും ലാക്ടോസ് ഇന്‍ടോളറന്‍സ് ഉള്ളവരും പാല്‍ ഒഴിവാക്കണം. അല്ലെങ്കില്‍ ഗ്യാസിനും വയറിളക്കത്തിനും കാരണമാകും. ആയുര്‍വേദപ്രകാരം പാല്‍ പഴവുമായി ചേര്‍ത്ത് കഴിക്കാന്‍ പാടില്ല. ഇതു രണ്ടും അസിഡിക് ആണ്. ദഹനപ്രശ്‌നങ്ങല്‍ സൃഷ്ടടിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ടോയ്‌ലറ്റില്‍ പോയ ശേഷം ശരീരം തളരുന്നത് പോലെ തോന്നാറുണ്ടോ?

ഭക്ഷണവും പുകവലിയും മുതല്‍ ജോലി സമ്മര്‍ദ്ദം വരെ; ഹൃദയാഘാതം യുവാക്കളില്‍

മാതാപിതാക്കൾ അറിയാൻ, ഇക്കാര്യങ്ങൾ പറഞ്ഞ് ഒരിക്കലും കുട്ടികളെ കളിയാക്കരുത്

തടി കുറയാന്‍ ചോറ് ഉപേക്ഷിച്ച് ചപ്പാത്തിയാക്കിയത് കൊണ്ട് കാര്യമുണ്ടോ?

E S R Test: എന്താണ് ഇ എസ് ആർ, കൂടുന്നെങ്കിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകാം?

അടുത്ത ലേഖനം
Show comments