Select Your Language

Notifications

webdunia
webdunia
webdunia
webdunia

വയനാട്ടിൽ കുരങ്ങ് പനി പടരുന്നു; പനി ബാധിതരുടെയെണ്ണം മൂന്നായി - ഒമ്പത് പേര്‍ ചികിത്സ തേടി

വയനാട്ടിൽ കുരങ്ങ് പനി പടരുന്നു; പനി ബാധിതരുടെയെണ്ണം മൂന്നായി - ഒമ്പത് പേര്‍ ചികിത്സ തേടി
, വ്യാഴം, 28 ഫെബ്രുവരി 2019 (10:30 IST)
വയനാട്ടിൽ ഒരാൾക്കുകൂടി കുരങ്ങ് പനി സ്ഥീരീകരിച്ചതോടെ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയെത്തിയവരുടെ എണ്ണം ഒമ്പതായി. ഇവരെകൂടാതെ രണ്ട് പേർക്ക് പനി സ്ഥീരീകരിച്ചു.

മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ കർണ്ണാടക ബൈരക്കുപ്പ്  സ്വദേശിക്കാണ് ഇന്നലെ പനി സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്ക വേണ്ടന്നും ഡോക്ടർമാർ അറിയിച്ചു.

2018 ഡിസംബർ മുതൽ ഇതുവരെ ചത്ത കുരങ്ങുകളുടെ എണ്ണം 44 ആണ്. ഇന്നലെയും മൂന്ന് കുരങ്ങുകളുടെ ജഡങ്ങൾ കണ്ടെടുത്തു. കുരങ്ങുകൾ ചത്തോടുങ്ങുന്നതിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. ചത്ത കുരങ്ങുകളുടെ  സാമ്പിളുകൾ പരിശോധനയ്‌ക്കായി കോഴിക്കോട്ടേയ്‌ക്ക് അയച്ചു.

ഈ ഫലം പുറത്തുവന്നാൽ മാത്രമെ കുരങ്ങുകൾ ചത്തോടുങ്ങുന്നതിന്റെ കാരണം വ്യക്തമാവൂ. കൂടുതൽ കുരങ്ങുകളുടെ ജഡം വനാതിർത്തികളിലും മറ്റും കണ്ടെത്തുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. അതേസമയം, കുരങ്ങ് പനിക്കെതിരെയുളള ആരോഗ്യവകുപ്പിന്റെ ബോധവൽക്കരണ പരിപാടി തുടരുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്തനങ്ങള്‍ക്ക് വലിപ്പം കുറവാണെങ്കില്‍ പാല്‍ കുറവായിരിക്കുമോ?