Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീടിന് മുന്നില്‍ സമരം നടത്തുമെന്ന ആദിവാസികളുടെ മുന്നറിയിപ്പ്; മഞ്ജുവിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നീക്കം!

വീടിന് മുന്നില്‍ സമരം നടത്തുമെന്ന ആദിവാസികളുടെ മുന്നറിയിപ്പ്; മഞ്ജുവിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നീക്കം!
തിരുവനന്തപുരം , ചൊവ്വ, 12 ഫെബ്രുവരി 2019 (16:21 IST)
നടി മഞ്ജു വാര്യര്‍ വാക്ക് നൽകി പറ്റിച്ചെന്നാരോപിച്ച് നടിയുടെ വീടിനു മുന്നിൽ ആദിവാസികള്‍ കുടിൽ കെട്ടി സമരത്തിനൊരുങ്ങുന്ന സാഹചര്യത്തില്‍ ഒത്തുതീര്‍പ്പിനായി സര്‍ക്കാര്‍ ഇടപെടുന്നു.

മഞ്ജുവുമായി ചര്‍ച്ച നടത്തിയ മന്ത്രി എകെ ബാലന്‍ സമരക്കാരുമായി ഫോണില്‍ സംസാരിച്ചതായാണു റിപ്പോര്‍ട്ട്.  കോളനിയില്‍ സര്‍ക്കാര്‍ പദ്ധതികള്‍ ഒന്നും ഈ പേരില്‍ മുടങ്ങില്ലെന്നു മന്ത്രി വ്യക്തമാക്കിയതാണ് വിവരം.

മഞ്ജു വീടു നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചെന്ന് ആരോപിച്ച് വയനാട് പരക്കുനി കോളനിയിലെ ആദിവാസികള്‍ ബുധനാഴ്ച്ച മുതല്‍ തൃശൂരിലെ താരത്തിന്റെ വീടിന് മുന്നില്‍ കുടില്‍ കെട്ടി സമരം നടത്തുമെന്ന് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഇടപെടല്‍.

ഒന്നര വര്‍ഷം മുമ്പാണ് വീട് വാഗ്ദാനവുമായി മ‍ഞ്ജു ആദിവാസി കോളനിയിലെത്തിയത്. ജില്ലാ ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് പദ്ധതിയും തയ്യാറാക്കുകയും ചെയ്‌തു. എന്നാല്‍ നാളിതുവരെയായിട്ടും പ്രാരംഭ പ്രവര്‍ത്തനം പോലും നടത്തിയില്ലെന്നാണ് ആദിവാസികളുടെ ആക്ഷേപം.

57കുടുംബങ്ങളാണ് കോളനിയിലുള്ളത്. മഞ്ജുവിന്റെ വാദ്ഗാനം വന്നതോടെ മറ്റ് പദ്ധതികളൊന്നും ഇവര്‍ക്ക് ലഭിക്കാതായി. വീട് പുതുക്കി പണിയുന്നതിനോ പുനര്‍ നിര്‍മ്മാണത്തിനോ സഹായം കിട്ടുന്നില്ല. ഈ സാഹചര്യത്തിലാണ് ആദിവാസികൾ പരസ്യമായി പ്രതിഷേധിക്കാൻ തീരുമാനിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകളെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ എയ്ഡ്സ് രോഗിയായ പിതാവിന് ജിവപര്യന്തം കഠിനതടവ് വിധിച്ച് കോടതി