Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mouth Ulcer: വായ്പുണ്ണ് ഇടക്കിടെ വരാറുണ്ടോ; കാരണവും പരിഹാരവും

Mouth Ulcer: വായ്പുണ്ണ് ഇടക്കിടെ വരാറുണ്ടോ; കാരണവും പരിഹാരവും

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 19 ജനുവരി 2024 (11:05 IST)
Mouth Ulcer: വായില്‍ പുണ്ണ് എന്നത് എത്രത്തോളം ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്ന് അനുഭവിച്ചവര്‍ക്ക് നന്നായി അറിയാവുന്ന കാര്യമാണ്. നമുക്കിഷ്ടപ്പെട്ട ഭക്ഷണം പോലും കഴിയ്ക്കാന്‍ പറ്റാത്ത അവസ്ഥ. വായ്പുണ്ണിനെ ഫലപ്രദമായി ഇല്ലാതാക്കാനുള്ള മരുന്നുകള്‍ നമ്മുടെ അടുക്കളയില്‍തന്നെയുണ്ട് എന്നതാണ് വാസ്തവം. രോഗപ്രതിരോധ ശേഷിയിലെ കുറവും വിറ്റാമിനുകളുടെ കുറവും മാനസിക സംഘര്‍ഷവും അബദ്ധത്തില്‍ പല്ല് കടിക്കുന്നതുമൊക്കെ വായ്പ്പുണ്ണുണ്ടാകുന്നതിന് കാരണമാകാം.
 
ഉപ്പുവെള്ളം കൊണ്ട് വായ് കഴുകുന്നതും വായ്പ്പുണ്ണിന് പ്രതിവിധിയാണ്. ചൂടുവെള്ളത്തില്‍ ഉപ്പ് ഇട്ട് വായ കഴുകുന്നതാണ് ഏറ്റവും ഉചിതമായ മാര്‍ഗ്ഗം. ഇത് വായിലെ അണുബാധ ഇല്ലാതാക്കാന്‍ സഹായിക്കും എന്നുമാത്രമല്ല വായ് പുണ്ണ് പെട്ടന്ന് ഇല്ലാതാവുകയും ചെയ്യും. ഉള്ളി കഴിയ്ക്കുന്നത് വായ്പ്പുണ്ണിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഉള്ളിയുടെ നീര് വായ്പ്പുണ്ണ് ഉള്ള ഭാഗത്ത് പുരട്ടുന്നതും നല്ലതാണ്. അടുക്കളയില്‍ സ്ഥിരം ഉപയോഗത്തിലിരിയ്ക്കുന്ന മല്ലിയും വായ്പ്പുണ്ണിന് പ്രതിവിധിയാണ്. കറ്റാര്‍വാഴയുടെ നീരും വായ്പ്പുണ്ണ് ശമിപ്പിക്കുന്നതിന് വളരെ നല്ലതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Avoid Indigestion: ഒരിക്കലും പാലുമായി ഈ ഭക്ഷണങ്ങള്‍ കൂട്ടിക്കുഴയ്ക്കരുത്