Select Your Language

Notifications

webdunia
webdunia
webdunia
webdunia

എംപോക്‌സിന്റെ പ്രധാനലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം

എംപോക്‌സിന്റെ പ്രധാനലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 18 സെപ്‌റ്റംബര്‍ 2024 (20:09 IST)
ലോകമെമ്പാടും പടര്‍ന്നുകൊണ്ടിരിക്കുന്ന മങ്കിപോക്സിന്റെ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ആദ്യ ലക്ഷണങ്ങള്‍ പനിയും തലവേദനയും ക്ഷീണവുമൊക്കെയാണ്. കൂടാതെ ശരീരത്തില്‍ ചില പാടുകളും കണ്ടുതുടങ്ങും. കൂടാതെ പുറം വേദനയും കഴുത്തുവേദനയും ഉണ്ടാകും. പിന്നാലെ വിറയലും ക്ഷീണവും ഉണ്ടാകും. കൂടുതല്‍ പേരും ലക്ഷണങ്ങള്‍ ഈ രോഗത്തിന്റേതാണെന്ന് ഉറപ്പിക്കുന്നത് വൈകിയാണ്.
 
മെയ് ഏഴിനാണ് ആദ്യമായി ലണ്ടനില്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്തത്. നൈജീരിയയില്‍ നിന്നും വന്ന ആളിനാണ് രോഗം സ്ഥിരീകരിച്ചത്. എങ്ങനെയാണ് രോഗം വ്യാപിച്ചതെന്ന് ആരോഗ്യവിദഗ്ധര്‍ക്ക് ഒരുപിടിയുമില്ല. രോഗം മൂക്കിലൂടെയും വായിലൂടെയും കണ്ണിലൂടെയും പകരാം. ലൈംഗിക ബന്ധത്തിലൂടെയും രോഗം പകരാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓണസദ്യ പണി തരുമോ ?