Select Your Language

Notifications

webdunia
webdunia
webdunia
webdunia

പലഹാരങ്ങൾ പത്രക്കടലാസിൽവച്ച് കഴിയ്ക്കാറുണ്ടോ ? ഈ അപകടങ്ങൾ പതിയിരിയ്കുന്നു !

പലഹാരങ്ങൾ പത്രക്കടലാസിൽവച്ച് കഴിയ്ക്കാറുണ്ടോ ? ഈ അപകടങ്ങൾ പതിയിരിയ്കുന്നു !
, ബുധന്‍, 23 ഡിസം‌ബര്‍ 2020 (15:22 IST)
ഭക്ഷണ സാധനങ്ങള്‍ പത്രക്കടലാസിൽ പൊതിഞ്ഞു നല്‍കുന്ന ശീലം ഭൂരിഭാഗം കടകളിലുമുണ്ട്. സ്‌നാക്‍സ് ഉള്‍പ്പെടയുള്ള ആഹാരങ്ങള്‍ പത്രക്കടലാസിൽ വെച്ച് കഴിക്കുന്ന രീതി പിന്തുടരുന്നവരും ധാരാളമാണ്. ഭക്ഷണസാധനങ്ങള്‍ കുട്ടികള്‍ക്ക് പേപ്പറില്‍ പൊതിഞ്ഞ് നല്‍കുന്ന അമ്മമാരുടെ എണ്ണവും വളരെ കൂടുതലാണ്. തെറ്റായ ഈ പ്രവര്‍ത്തി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 
 
അച്ചടിക്കായി പേപ്പറിൽ ഉപയോഗിക്കുന്ന മഷിയിൽ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന രാസവസ്തുക്കളുണ്ട്. ഭക്ഷണത്തിനൊപ്പം ഇവയും ശരീരത്തിലെത്തും. രോഗവാഹകരായ സൂക്ഷ്മ ജീവികളുടെ സാനിധ്യവും പത്രക്കടലാസിൽ ഉണ്ടാകും എന്ന് നിസംശയം പറയാം. എണ്ണപ്പലഹാരങ്ങൾ കഴിക്കുമ്പോള്‍ പേപ്പര്‍ അലിഞ്ഞ് ഭക്ഷണത്തില്‍ ഒട്ടിപ്പിടിക്കും. ഭക്ഷണത്തിലൂടെ ഇതും ശരീരത്തിൽ എത്തും. ഇതൊന്നും വലിയ കുഴപ്പമുള്ള കാര്യമല്ല എന്നാണ് നമ്മുടെ പൊതു ധാരണ. എന്നാൽ ഈ ശീലം ഒഴിവാക്കിയില്ലെങ്കിൽ അത് ആരോഗ്യത്തെ ഗുരുതരമായി തന്നെ ബാധിയ്ക്കും

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാക്‌സിന്‍ വിതരണം: പത്തനംതിട്ട ജില്ലയില്‍ ആദ്യഘട്ടത്തില്‍ 17000ത്തോളം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കും