Webdunia - Bharat's app for daily news and videos

Install App

Covid: 'ഒന്നും അവസാനിച്ചിട്ടില്ല'; പുതിയ കോവിഡ് വകഭേദം കണ്ടെത്തി, ഏറ്റവും കൂടുതല്‍ ജനിതകമാറ്റം സംഭവിച്ചത് !

പ്രതിരോധ ശേഷിയിലും വാക്സിന്‍ ഫലപ്രാപ്തിയിലും സ്വാധീനം ചെലുത്താന്‍ സാധ്യതയുള്ളതിനാല്‍ വളരെയധികം പരിവര്‍ത്തനം ചെയ്യപ്പെട്ട ഈ വകഭേദം ശാസ്ത്ര സമൂഹത്തില്‍ ആശങ്കകള്‍ സൃഷ്ടിക്കുന്നു

Webdunia
ശനി, 29 ജൂലൈ 2023 (11:16 IST)
Covid: ഇന്തോനേഷ്യയില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. ഏറ്റവും കൂടുതല്‍ തവണ ജനിതകമാറ്റം സംഭവിച്ച വകഭേദമെന്നാണ് ഗവേഷകര്‍ പറയുന്നത്. ജക്കാര്‍ത്തയിലെ ഒരു രോഗിയുടെ സ്രവത്തില്‍ നിന്നാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഈ വകഭേദത്തിന് 50-ഓളം വരുന്ന മാരകമായ ഒമിക്രോണ്‍ വകഭേദങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 113 അദ്വിതീയ ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. 
 
പ്രതിരോധ ശേഷിയിലും വാക്സിന്‍ ഫലപ്രാപ്തിയിലും സ്വാധീനം ചെലുത്താന്‍ സാധ്യതയുള്ളതിനാല്‍ വളരെയധികം പരിവര്‍ത്തനം ചെയ്യപ്പെട്ട ഈ വകഭേദം ശാസ്ത്ര സമൂഹത്തില്‍ ആശങ്കകള്‍ സൃഷ്ടിക്കുന്നു. ഒമിക്രോണ്‍ വകഭേദത്തില്‍ കണ്ടെത്തിയ ജനിതക മാറ്റങ്ങളേക്കാള്‍ ഇരട്ടി ജനിതകമാറ്റമാണ് ഈ വകഭേദത്തില്‍ കണ്ടെത്തിയിരിക്കുന്നത്. 
 
പുതുതായി കണ്ടെത്തിയിരിക്കുന്ന വകഭേദം അതിവേഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമോ എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ലെന്ന് വാര്‍വിക് സര്‍വകലാശാലയിലെ വൈറോളജിസ്റ്റായ പ്രൊഫസര്‍ ലോറന്‍സ് യംഗ് ഡെയ്‌ലി മെയില്‍ ഓണ്‍ലൈനോട് പറഞ്ഞു. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്‌സണ്‍

രംഗരാജിനെ വിവാഹം ചെയ്തു, ഗർഭിണിയാണ്, ജോയ് ക്രിസിൽഡയുടെ പോസ്റ്റിൽ വിവാദം

Kaantha Teaser: നടികര്‍ ദുല്‍ഖര്‍; 'കാന്താ' വേഷപ്പകര്‍ച്ചയില്‍ ഞെട്ടി സിനിമാലോകം

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

What is HPV Vaccine: എന്താണ് എച്ച്പിവി വാക്‌സിന്‍ ?

കൊവിഡിന് ശേഷം തലച്ചോറിന്റെ വാര്‍ദ്ധക്യത്തിന് വേഗം കൂടിയെന്ന് പഠനം

നിങ്ങളുടെ തലയിണ കഴുത്തിന്റെയും നട്ടെല്ലിന്റെയും ആരോഗ്യം നശിപ്പിക്കുന്നുണ്ടോ? അറിയാം

നിങ്ങളുടെ ഉപ്പുറ്റി വേദനിക്കുന്നത് എന്തുകൊണ്ട്? കാല്‍ വേദനയുമായി ബന്ധപ്പെട്ട അടിസ്ഥാന ആരോഗ്യ പ്രശ്‌നങ്ങള്‍ അറിയുക

പാലില്‍ മായം ചേര്‍ത്തിട്ടുണ്ടെങ്കില്‍ കണ്ടുപിടിക്കാന്‍ എളുപ്പം!

അടുത്ത ലേഖനം
Show comments