Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിപ: പനി ഛർദ്ദി ലക്ഷണമുള്ളവർ അറിയിക്കണണം: ജില്ലകളിൽ അതീവ ജാഗ്രത, ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

നിപ: പനി ഛർദ്ദി ലക്ഷണമുള്ളവർ അറിയിക്കണണം: ജില്ലകളിൽ അതീവ ജാഗ്രത, ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി
, ഞായര്‍, 5 സെപ്‌റ്റംബര്‍ 2021 (10:20 IST)
കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവജാഗ്രതയോടെ സംസ്ഥാനം. കോഴിക്കോട്,മലപ്പുറം,കണ്ണൂർ ജില്ലകളിൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശം നൽകി. അതേസമയം ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് വീണാ ജോർജ് പറഞ്ഞു.
 
നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താനായി മന്ത്രിമാരായ വീണാ ജോർജ്, മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് 12 മണിയോടെ യോഗം ചേരും. രോഗം പടരാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായും രാത്രിതന്നെ ഉന്നതതല ആക്ഷൻപ്ലാൻ തയ്യാറാക്കിയെന്നും വീണാ ജോർജ് പറഞ്ഞു.
 
കുട്ടിയുടെ വീട് സ്ഥിതി ചെയ്‌തിരുന്ന ചാത്തമംഗ‌ലം പഞ്ചായത്തിലെ ഒമ്പതാം വാർശ് പൂർണമായി അടച്ചു. 8,10 വാർഡുകളിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പനി,ഛർദ്ദി അടക്കമുള്ള ലക്ഷണങ്ങളുള്ളവർ ആരോഗ്യവകുപ്പിനെ അറിയിക്കാനും നിർദേശമുണ്ട്. നിപ ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും അയല്‍വാസികളും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. വൈറസ് ബാധ റിപ്പോര്‍ട്ടുചെയ്ത പ്രദേശത്തേക്കുള്ള റോഡുകള്‍ പോലീസ് അടച്ചു. നിരീക്ഷണത്തിലിരിക്കുന്ന ആർക്കും തന്നെ ഇതുവരെ രോഗലക്ഷണങ്ങൾ ഇല്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാവില്‍ പുണ്ണോ? പരിഹാരമുണ്ട്