Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെൻഷൻ പ്രായം 57 ആക്കണം: ആശ്രിതനിയമനങ്ങൾ അവസാനിപ്പിക്കണം

പെൻഷൻ പ്രായം 57 ആക്കണം: ആശ്രിതനിയമനങ്ങൾ അവസാനിപ്പിക്കണം
, വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (12:35 IST)
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56ൽ നിന്നും 57 ആക്കി ഉയർത്താൻ ശുപാർശ ചെയ്‌ത് ശമ്പള കമ്മീഷൻ. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ വി.കെ മോഹന്‍ദാസ് അധ്യക്ഷനായ കമ്മിഷനാണ് ശുപാര്‍ശകളടങ്ങുന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്.
 
സർക്കാർ സ്ഥാപനങ്ങളിലെ പ്രവർത്തിദിവസങ്ങൾ ആഴ്‌ച്ചയിൽ അഞ്ചായി കുറയ്ക്കണമെന്നും ആശ്രിതനിയമനങ്ങൾ പൂർണമായും ഒഴിവാക്കണമെന്നും ശുപാർശയിൽ പറയുന്നു. പ്രവർത്തിദിനങ്ങൾ അഞ്ചായി കുറയ്ക്കുമ്പോൾ പ്രവര്‍ത്തി സമയം രാവിലെ 9:30 മുതല്‍ വൈകുന്നേരം 5:30 വരെയാക്കണമെന്നും അത്യാവശ്യ സാഹചര്യങ്ങളിൽ വർക്ക് ഫ്രം ഹോം അനുവദിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ മാതൃകയില്‍ ലീവുകളുടെ എണ്ണം നിജപ്പെടുത്തി അവധിദിനങ്ങൾ കുറയ്ക്കണമെന്നും ശുപാർശയിൽ പറയുന്നു.
 
സര്‍വീസിലിരിക്കുന്ന ഒരാള്‍ മരണപ്പെടുമ്പോള്‍ ബന്ധുവിന് ജോലി നല്‍കുന്നതിലൂടെ ഉദ്ദേശലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പ്രാപ്തമല്ല.ഇത് സർവീസ് കാര്യക്ഷമതയിൽ ഇടിവ് സംഭവിപ്പിക്കുകയാണ് ചെയ്യുന്നത്. ആശ്രിത നിയമനത്തിന് പകരം മെച്ചപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങൾ നൽകണം. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം കൈപ്പറ്റുന്ന എയ്ഡഡ് കോളേജ്, സ്‌കൂള്‍ അധ്യാപകരുടെ നിയമനത്തില്‍ സുതാര്യതയുണ്ടാകണമെന്നും മാനേജ്‌മെന്റുകളുടെ കൂടി സഹകരണത്തോടുകൂടി ഇത് നടപ്പിലാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കശ്‌മീരിൽ മാത്രമല്ല, ലോകത്തെവിടെയുമുള്ള മുസ്ലീങ്ങളുടെ വിഷയത്തിൽ അവർക്ക് വേണ്ടി നിലക്കൊള്ളും, നിലപാട് മാറ്റി താലിബാൻ