Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിക്കന്‍ കഴിച്ചാല്‍ നിപ്പ പിടികൂടുമോ ?; ആ സന്ദേശത്തിന് പിന്നിലുള്ള സത്യമെന്ത്

ചിക്കന്‍ കഴിച്ചാല്‍ നിപ്പ പിടികൂടുമോ ?; ആ സന്ദേശത്തിന് പിന്നിലുള്ള സത്യമെന്ത്

ചിക്കന്‍ കഴിച്ചാല്‍ നിപ്പ പിടികൂടുമോ ?; ആ സന്ദേശത്തിന് പിന്നിലുള്ള സത്യമെന്ത്
കോഴിക്കോട് , ചൊവ്വ, 29 മെയ് 2018 (08:24 IST)
സംസ്ഥാനത്ത് നിപ്പ വൈറസ് പടരുന്നത് സംബന്ധിച്ചുള്ള ആശങ്കള്‍ക്ക് അടിസ്ഥനമില്ലെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴും വ്യാജ സന്ദേശങ്ങള്‍ പരക്കുന്നു.

നിപ്പ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ചിക്കന്‍ ഒഴിവാക്കണമെന്ന സന്ദേശമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറുടെ പേരിലാണ് ഉത്തരവ് പരക്കുന്നത്.

ഇത്തരത്തിലുള്ള ഉത്തരവുകളൊന്നും ജില്ലാ മെഡിക്കൽ ഓഫീസർ നൽകിയിട്ടി. നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതു മുതൽ ഇത്തരത്തിൽ ഏറെ വ്യാജ പ്രചരണങ്ങളും എത്തിയിരുന്നു.

മുട്ട, പാല്‍ എന്നിവ കഴിച്ചാല്‍ വൈറസ് പിടികൂടുമോ എന്ന ഭയം കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായിരുന്നു. ഇതു സംബന്ധിച്ച തെറ്റായ സന്ദേശങ്ങളാണ് ആ‍ശങ്കയുണ്ടാക്കിയത്. എന്നാല്‍

കേരളത്തിലെ ഒരു മൃഗത്തിലും നിപ്പ വൈറസിനെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അതിനാല്‍ മുട്ടയും പാലും മടി കൂടാതെ കഴിക്കാമെന്നുമാണ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതോടെയാണ് ആശങ്ക വഴിമാറിയത്.

കേരളത്തില്‍ നിപ്പ വൈറസ് കണ്ടെത്തിയ പ്രദേശങ്ങളിലെ പന്നി, മുയല്‍, ആട് എന്നിവ സുരക്ഷിതരാണ്. ഈ മൃഗങ്ങളില്‍ നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ഒരു ജില്ലയില്‍ നിന്നും കണ്ടെത്താനായിട്ടില്ല. അതിനാല്‍ തന്നെ ഇത്തരം ആശങ്കകള്‍ വേണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്‌ത്രീകളുടെ ലൈംഗിക ശേഷി മെച്ചപ്പെടുത്താനും കുടവയര്‍ കുറയ്‌ക്കാനും ആപ്പിൾ