Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിപ്പ ബാധിച്ച് ചികിത്സയിലിരുന്ന ഒരാൾകൂടി മരിച്ചു; മരണ സംഖ്യ 14 ആയി

വാർത്ത നിപ്പ വൈറസ് കോഴിക്കോട് മരണം News Nipah Virus Kozhikkod death
, ഞായര്‍, 27 മെയ് 2018 (15:15 IST)
നിപ്പ ബാധ സ്ഥിരീകരിച്ച ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാലാഴി സ്വദേശി എബിനാണ് മരണപ്പെട്ടത്. ഇതോടെ നിപ്പാ ബാധയെ തുടർന്ന് സംസ്ഥാനത്തുണ്ടായ മരണങ്ങൾ 14 ആയി. 
 
അതേ സമയം 125 പേർ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. നിപ്പ വൈറസ് പിടിപെട്ട് മരിച്ചവരുടെ ബന്ധുക്കളാണിവരെന്നും എന്നാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
 
നിപ്പ വൈറസ് ബാധിച്ച് ശനിയാഴ്‌ച ഒരു മരണം കൂടി നടന്നിരുന്നു. ചികിത്സയിലായിരുന്ന പേരാമ്പ്ര നരിപ്പറ്റ ചീക്കോന്ന് പടിഞ്ഞാറുങ്ങൽ കല്യാണി (75) ആണ് മരിച്ചത്.
 
ഇതിനിടെ, നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങി. ഇതിന്റെ ഭാഗമായി. എമര്‍ജന്‍സി കേസ് അല്ലാത്തവരെ വാര്‍ഡുകളില്‍ നിന്ന് ഒഴിപ്പിച്ചു തുടങ്ങി. രോഗം ബാധിച്ചവരുമായി സമ്പര്‍ക്കത്തിലായിരുന്ന കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ധന വില; അധിക നികുതി ഉടൻ പിൻ‌വലിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്