Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാലക്കാട് ജില്ലയില്‍ ഇന്നലെ 13302 കുട്ടികള്‍ക്ക് ഗൃഹസന്ദര്‍ശനത്തിലൂടെ തുള്ളിമരുന്ന് കൊടുത്തു

പാലക്കാട് ജില്ലയില്‍ ഇന്നലെ 13302 കുട്ടികള്‍ക്ക് ഗൃഹസന്ദര്‍ശനത്തിലൂടെ തുള്ളിമരുന്ന് കൊടുത്തു

ശ്രീനു എസ്

, ബുധന്‍, 3 ഫെബ്രുവരി 2021 (10:31 IST)
പാലക്കാട്: ജില്ലയില്‍ ഇന്നലെ ഗൃഹസന്ദര്‍ശനത്തിലൂടെ 13302 കുട്ടികള്‍ക്ക് തുള്ളിമരുന്ന് കൊടുത്തു. ഇതോടെ തുള്ളിമരുന്ന് ലഭിച്ച കുട്ടികളുടെ ആകെ എണ്ണം 209626 (99%) ആയി. ഗ്രാമപ്രദേശങ്ങളില്‍ നിന്നും 12077 കുട്ടികളും നഗരപ്രദേശങ്ങളില്‍ നിന്ന് 1225 കുട്ടികളുമാണ് തുള്ളിമരുന്ന് സ്വീകരിച്ചിരിക്കുന്നത്. 94 അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളും ഇന്ന് തുള്ളിമരുന്ന് സ്വീകരിച്ചവരില്‍ ഉള്‍പ്പെടും.
 
അതേസമയം ഇന്നലെ ജില്ലയില്‍ 251 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 120 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 122 പേര്‍, ഇതര സംസ്ഥാനത്ത് നി ന്നും വിദേശത്തുനിന്നുമായി വന്ന 6 പേര്‍, 3 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. 350 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യ ഗള്‍ഫില്‍ ആദ്യം വാക്‌സിന്‍ നല്‍കിയത് ഈ രാജ്യത്തിന്