Select Your Language

Notifications

webdunia
webdunia
webdunia
webdunia

പപ്പായക്കുരു കഴിച്ച് നോക്കിയിട്ടുണ്ടോ? ബെസ്റ്റ് സാധനമാണ്

പപ്പായക്കുരു കഴിച്ച് നോക്കിയിട്ടുണ്ടോ? ബെസ്റ്റ് സാധനമാണ്
, വെള്ളി, 2 ഓഗസ്റ്റ് 2019 (15:41 IST)
പപ്പായ പോലെ തന്നെ ആരോഗ്യത്തിന് ഉത്തമമാണ് പപ്പായയുടെ കുരുവും. പപ്പായ ക്യാൻസറിനെ പ്രതിരോധിക്കുമെന്ന് ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇത് മാത്രമല്ല പപ്പായ കൊണ്ടുള്ള ഗുണങ്ങൾ. കരളിന്റെ ആരോഗ്യത്തിനും പപ്പായ ഉത്തമമാണ്.
 
എന്നാൽ, ലിവര്‍ സിറോസിസിനെ സുഖപ്പെടുത്തുന്ന ഒരു അത്ഭുത ഔഷധമാണ് പപ്പായയുടെ കുരു. പ്രോട്ടീൻ സമ്പന്നമായ പപ്പായക്കുരു ലിവറിലെ കൊഴുപ്പ് കളഞ്ഞ് കരള്‍ കോശങ്ങളെ പുനരുജീവിപ്പിക്കാന്‍ സഹായിക്കുന്നു. ഗർഭിണികളും ചെറിയ കുട്ടികളും ഇത് കഴിയ്ക്കരുത്. ഇവരുടെ ഗ്യാസ്ട്രോഇന്‍ഡസ്റ്റൈനല്‍ ട്രാക്കിന് ഇത് നല്ലതല്ല.
 
പപ്പായക്കുരു ഉണക്കിപ്പൊടിച്ച്‌ ചെറുനാരങ്ങാനീരിൽ ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് ഉത്തമമാണ്. പ്രകൃതിദത്ത ഗര്‍ഭനിരോധനോപാധിയാണിത്. ഒരു ടീസ്പൂണ്‍ പപ്പായക്കുരു കഴിക്കുന്നത് വൈറസ് അണുബാധകള്‍ അകറ്റാന്‍ ഏറെ നല്ലതാണ്. കൂടാതെ ദഹനപ്രക്രിയയ്ക്ക് ഉത്തമമാണ് പപ്പായക്കുരു. ലുക്കീമിയ, ശ്വാസകോശ ക്യാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാനും പപ്പായക്കുരുവിന് കഴിയും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുലയൂട്ടിയാല്‍ മാറിടസൌന്ദര്യം നഷ്ടമാകുമോ?; ഈ ആശങ്കയ്‌ക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ ?