Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാന്‍‌സര്‍ പോലും മാറിനില്‍ക്കും; പൈനാപ്പിള്‍ ദിവസവും കഴിച്ചാല്‍ നേട്ടങ്ങള്‍ പലവിധം

കാന്‍‌സര്‍ പോലും മാറിനില്‍ക്കും; പൈനാപ്പിള്‍ ദിവസവും കഴിച്ചാല്‍ നേട്ടങ്ങള്‍ പലവിധം
, വ്യാഴം, 1 ഓഗസ്റ്റ് 2019 (16:35 IST)
എല്ലാവരും ഇഷ്‌ടപ്പെടുന്ന പഴവര്‍ഗങ്ങളില്‍ ഒന്നാണ് പൈനാപ്പിള്‍. ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം ചര്‍മത്തിനും മുടിക്കും സൗന്ദര്യത്തിനും മികച്ചതാണിത്. ധാരാളം ഗുണങ്ങള്‍ ഉള്ളതും ശരീരത്തിന് ആവശ്യമായ ഘടകങ്ങള്‍ സമ്മാനിക്കുന്നതുമായ പൈനാപ്പിള്‍ ജീവിത ശൈലിയുടെ ഭാഗമാക്കണമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

ഫാറ്റ് തീരെ ഇല്ലാത്ത പൈനാപ്പിള്‍ ദാഹം ശമിപ്പിക്കുന്നതിനൊപ്പം പ്രോട്ടീന്‍ മെറ്റബോലൈസിങിനു സഹായിക്കും. ഇത് ബെല്ലി ഫാറ്റ് പുറംതള്ളാന്‍ ഉപകരിക്കും. ഡിഹൈഡ്രേഷന്‍ ഉണ്ടാകാതെ ശരീരത്ത് ജലാംശം നിലനിര്‍ത്താനും  സഹായിക്കും.

പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന നല്ല കാര്‍ബോഹൈഡ്രേറ്റ് ശരീരസൗന്ദര്യം നിലനിര്‍ത്താന്‍ സഹായിക്കും. മുടിയുടെ വളര്‍ച്ചയ്‌ക്കും ചര്‍മ്മത്തിന്റെ തിളക്കത്തിനും പൈനാപ്പിള്‍ ബെസ്‌റ്റാണ്.

പൈനാപ്പിളില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ അമിത രക്തസമ്മര്‍ദം ഒഴിവാക്കാനും കഴിയും. പൈനാപ്പിള്‍ ദിവസവും കഴിക്കുന്നത് കാന്‍സര്‍, ഹൃദ്രോഗം, വാതം എന്നിവയില്‍ നിന്നു സംരക്ഷണവും നല്‍കും. ദഹനപ്രക്രീയ വേഗത്തിലാകുന്നതോടെ ഗ്യാസ്‌ സ്‌ട്രബിള്‍ അകലുകയും ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു ടൂത്ത് ബ്രഷില്‍ 100 മില്യന്‍ ബാക്ടീരിയകള്‍; ഉപയോഗിക്കും മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക!